Aadujeevitham Hakkim Brilliant Transformation Story Viral : മലയാള സിനിമ ലോകത്തെ ഒരു പടി കൂടി മുകളിലേക്ക് ഉയർത്തിയ ചിത്രമായി ആട്ജീവിതം മാറിക്കഴിഞ്ഞു. റെക്കോഡ് കളക്ഷൻ നേടിയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. ബെന്യാമിന്റെ അതി പ്രശസ്തമായ ആട്ജീവിതം എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോഴും ഇതേ പോലെ തന്നെ മലയാളികൾ അത് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഇപോഴിതാ വർഷങ്ങൾക്ക് ശേഷം ആട് ജീവിതം സിനിമ ആയപ്പോഴും ഇരട്ടി സ്വീകാര്യത ചിത്രത്തിന് ലഭിക്കുന്നു.
പുസ്തകത്തിൽ വായിച്ചപ്പോൾ മരുഭൂമിയിൽ ദുരന്ത ജീവിതം നയിച്ച നജീബ് എന്ന നായക കഥാപാത്രം വായനക്കാരെ എത്രയധികം വേദനിപ്പിച്ചുവോ അതിനിരട്ടിയാണ് അസാമാന്യ പ്രകടനത്തിലൂടെ പൃഥ്വിരാജ് സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ വേദന നിറച്ചത്. നജീബ് ആകാൻ പൃഥ്വിരാജ് ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ആട് ജീവിതത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഹക്കീമായി സ്‌ക്രീനിൽ എത്തിയത് പുതുമുഖതാരമായ ഗോകുൽ ആണ്. പൃഥ്വിരാജിനെപ്പോലെ തന്നെ ശാരീരികമായി ഒരുപാട് വ്യത്യാസങ്ങൾ താരം നടത്തി. പതിനേഴാം വയസ്സിലാണ് ഗോകുൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ആദ്യം ശരീരഭാരം കൂട്ടനാണ് സംവിധായകൻ ഗോകുലിനോട് ആവശ്യപ്പെട്ടത് അതനുസരിച്ചു താരം ശരീരഭാരം കൂട്ടുകയും പിന്നീട് 28 കിലോ കുറയ്ക്കുകയും ചെയ്തു.കാപ്പിയും, വെള്ളവും, ആപ്പിളും മാത്രം കഴിച്ചാണ് ശരീരഭാരം കുറച്ചത്.
ഗോകുലിന്റെ ഹാർഡ് വർക്കിനെ പൃഥ്വിരാജ് തന്നെ പലപ്പോഴും പ്രശംസിച്ചു. ഇപോഴിതാ തന്റെ ട്രാൻസ്ഫർമേഷന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം. ആട് ജീവിതത്തിലെ ഹക്കീം ആകാൻ എനിക്ക് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയിൽ ആണെന്നാണ് ഗോകുൽ പറയുന്നത്. ദ മെഷിനിസ്റ്റ് എന്ന സിനിമയിൽ ട്രവർ റെസ്നിക് എന്ന കഥാപാത്രമായി അഭിനയിക്കാൻ അദ്ദേഹം ശരീര ഭാരം ഏറെ കുറച്ചിരുന്നു എന്നും, ഹക്കീം അദ്ദേഹത്തിനുള്ള എന്റെ ട്രിബ്യൂട്ട് ആണെന്നും താരം പറയുന്നു.