Actor Baburaj And Vani Viswanath Family Photo Viral : വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നടൻ ബാബുരാജ്. മലയാള സിനിമയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വളരെ വ്യത്യസ്തമായ ഒരു വേഷം ആയിരുന്നു സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെത്. ഈ ചിത്രത്തിലെ കഥാപാത്രത്തെ ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്നു. വില്ലൻ വേഷങ്ങൾ മാത്രമല്ല കോമഡി കഥാപാത്രങ്ങളെയും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്.
നടി വാണി വിശ്വനാഥ് ആണ് താരത്തിന്റെ ഭാര്യ. വാണിയുടെ പോലീസ് വേഷങ്ങൾക്കാണ് ഏറ്റവും അധികം ജനപ്രീതി നേടിയിരിക്കുന്നത്.നാല് മക്കളാണ് ബാബുരാജിന്.സോഷ്യൽ മീഡിയയിലൂടെ തന്നെ വിശേഷങ്ങളെല്ലാം ബാബുരാജ് അറിയിക്കാറുണ്ടെങ്കിൽ പോലും തന്റെ കുടുംബ ചിത്രങ്ങൾ താരം അത്രയധികം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറില്ല.അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതും കുറവാണ്.
കുറച്ചു നാളുകൾക്ക് മുൻപ് ബാബുരാജിന്റെ മൂത്ത മകന്റെ വിവാഹവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ബാബുരാജ്, വാണി വിശ്വനാഥ് (Vani Viswanath) ദമ്പതികളുടെ മകൾ ആണ് ആർച്ച. കഴിഞ്ഞദിവസം ഒരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. കുടുംബത്തോടൊപ്പം ഉള്ള ഒരു ഫോട്ടോയാണിത്.കുറെ നാളായി വാണി വിശ്വനാഥ് സിനിമയിൽ അത്രതന്നെ സജീവമല്ല.
കുടുംബ ജീവിതവും രാഷ്ട്രീയവുമായി വാണി തിരക്കിലായിരുന്നു. ഇതിനിടക്ക് സൂസന്ന എന്ന സിനിമയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും വാണിയെ തേടിയെത്തിയിരുന്നു. ഇരുവരുടെയും മകൾ വാണിയെ പോലെ തന്നെയുണ്ട് എന്നാണ് ഇപ്പോൾ പങ്കുവെച്ച ചിത്രത്തിന് താഴെയുള്ള ഏറെ കമന്റുകളും. Celebrating birthday എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏതായാലും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിനു വളരെയധികം സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.