Actor Baiju Ezhupunna Daughter Engagement : മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനാണ് എഴുപുന്ന ബൈജു. 2001ൽ സുന്ദരപുരുഷൻ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സിനിമാ മേഖലയിലേക്ക് ബൈജു എത്തിയത്. തുടർന്ന് താരം തുറുപ്പുഗുലാൻ പോക്കിരിരാജ, ഇവിടം സ്വർഗ്ഗമാണ്, ട്രാഫിക് ഇടി, ഒരു പഴയ ബോംബ് കഥ,കുമ്പളങ്ങി നൈറ്റ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും വില്ലൻ കഥാപാത്രങ്ങളാണ് ബൈജു സ്വീകരിച്ചത്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
ഇന്ന് ബൈജുവിന്റെ മകളുടെ വിവാഹ ചടങ്ങ് നടക്കുകയാണ്. അതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി സിനിമാതാരങ്ങൾ പങ്കെടുത്ത ചടങ്ങിലേക്ക് മാസായി മമ്മൂട്ടി എത്തിയ വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിരവധി ആരാധകരാണ് ഈ വീഡിയോ ചുവടെ കമന്റുകളുമായി എത്തിയത്. ബൈജു ഏഴു പുന്നത്തരകൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് മമ്മൂട്ടിയുമായുള്ള താരത്തിന്റെ സൗഹൃദം.
മുൻപ് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് ബൈജു മനസ്സ് തുറന്നിരുന്നു. എല്ലാവരെയും അദ്ദേഹത്തിന് ഇഷ്ടമാണെങ്കിലും അദ്ദേഹം കൂടെ കൊണ്ടുനടക്കുന്ന ഒരാളായി എനിക്ക് മമ്മൂട്ടിയോടൊപ്പം കുറച്ചു സ്ഥലങ്ങളിൽ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നും പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിന് വീട്ടിലെത്തി ബൈജു ആശംസകൾ അറിയിച്ചിരുന്നു.
അന്ന് മമ്മൂക്ക എന്തിനാണ് നീ ഇത്ര ദൂരം വന്നത് എന്ന് ചോദിച്ചിരുന്നു. അത്ര നല്ല ബന്ധത്തിലാണ് ബൈജുവും മമ്മൂട്ടിയും എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ മമ്മൂട്ടിക്ക് ചില ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും സാധിച്ചിട്ടുണ്ട് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ സഹപ്രവർത്തകന്റെ മകളുടെ കല്യാണത്തിന് ഓടിയെത്തിരിക്കുകയാണ് മമ്മൂക്ക. മമ്മുക്കയ്ക്ക് പുറമേ നടൻ പിഷാരടിയേയും ഈ വീഡിയോയിൽ കാണാം.