Actor Biju Kuttan Buy New MG Hector Pre Facelift : മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ബിജുകുട്ടൻ. മിമിക്രിയിൽ നിന്നാണ് താരം സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പോത്തൻവാവ ആയിരുന്നു താരത്തിൻ്റെ ആദ്യ സിനിമ. കോമഡി റോളുകളിലാണ് താരം സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഛോട്ടാ മുബൈയിലെ താരത്തിൻ്റെ കഥാപാത്രം പ്രേക്ഷകർക്ക് ബിജുക്കുട്ടനെ കൂടുതൽ പ്രിയങ്കരനാക്കി. നിരവധി ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായും ബിജുക്കുട്ടൻ തിളങ്ങി നിന്നു.
സ്റ്റാർ മാജിക്, കോമഡി ഉത്സവം, കോമഡി സ്റ്റാർസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു താരം. കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും താരത്തിൻ്റെ കഴിവുകൾ തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരവധി റീൽ വീഡിയോകൾ കുടുംബത്തിനൊപ്പം താരം പങ്കുവയ്ക്കാറുണ്ട്. ബിജുകുട്ടൻ മകൾക്കൊപ്പം ഡാൻസ് ചെയ്ത് കൊണ്ട് പങ്കുവച്ച റീൽ വീഡിയോ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച സന്തോഷകരമായ ഇൻസ്റ്റാഗ്രാം റീൽ ആണ് വൈറലായി മാറുന്നത്.
ഇന്ത്യയിലെ ആദ്യ ഇൻ്റർനെറ്റ് എസ് യുവിയായ എംജി ഹെക്ടർ കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. എംജി യുടെ 2023-ലെ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. ഭാര്യയുടെയും മകളുടെയും കൂടെ എം ജി ഷോറൂമിൽ പോയി കേക്ക് കട്ട് ചെയ്ത ശേഷം താക്കോൽ കൈമാറിയാണ് താരം പുത്തൻ കാർ പുറത്തിറക്കിയത്.
ബൾഗണ്ടി റെഡ് കളറിലുള്ള എംജി കാർ ഷോറൂമിൽ നിന്നും താരം പോകുന്നതും വീഡിയോയിൽ കാണാം. ഹെക്ടറിൻ്റെ പ്രീ ഫെയ്സ് സ്ലിപ്റ്റ് മോഡലാണ് താരം സ്വന്തമാക്കിയത്. ഇതിന് ഏകദേശം 15 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് ഇന്ത്യയിൽ വിലവരുന്നത്. താരത്തിൻ്റെ പുത്തൻ കാറിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും, താരങ്ങളും ആശംസകളുമായി എത്തുകയുണ്ടായി.