Actor Rahman First Film With Grand Child Ayan : റഹ്മാൻ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന പുതിയ സീരിസ് ആണ് 1000 + ബേബീസ്. റഹ്മാനോടൊപ്പം നീന ഗുപ്തയും കേന്ദ്ര കഥാപത്രമായി എത്തും എന്നതാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അടുത്തിടെ സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പോസ്റ്റർ വന്നപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.അനേകം തൊട്ടിലുകളാൽ ചുറ്റപ്പെട്ട നിഗൂഢ സ്ത്രീ രാത്രിയിൽ വനത്തിന് നടുവിൽ നിൽക്കുന്നതാണ് പങ്കുവെച്ച പോസ്റ്ററിൽ പങ്കുവെച്ചത്. ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടുന്നത് റഹ്മാൻ പങ്കുവെച്ച പുതിയ പോസ്റ്റ് ആണ്.
1000 പ്ലസ് ബേബിസ് എന്ന സീരീസിന്റെ സെറ്റിൽ നിന്ന് എടുത്ത ചിത്രം പങ്കുവെച്ച് റഹ്മാൻ ഇങ്ങനെ കുറിച്ചു. അയാന്റെ ആദ്യ ഷൂട്ടിംഗ് എക്സ്പീരിയൻസ് അനുഭവിച്ചതിൽ ഞാൻ വളരെ സന്തോഷത്തിലാണ്, കൂടാതെ വളരെ എക്സൈറ്റഡ് ആണ്, ഇതൊരു വലിയ ഹിറ്റ് ആവാൻ പോവുകയാണ് എന്നാണ് റഹ്മാൻ പറയുന്നത്.റഹ്മാൻ കൊച്ചുമോന്റെ ഒപ്പം ഉള്ള ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സീരിസിന്റെ ടീസർ മിസ് ചെയ്യരുത് എന്നാണ് ആരാധകരോട് റഹ്മാൻ പറയുന്നത്.
ടൂ കൺട്രീസ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ നജീം കോയയാണ് 1000 പ്ലസ് ബേബിസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വീട്ടിട്ടില്ല. അടുത്തിടെ നീന ഗുപ്ത റഹ്മാനോടൊപ്പം ഉള്ള അഭിനയത്തെ കുറിച്ച് പങ്കുവെച്ചിരുന്നു.നിങ്ങൾ വളരെ ഗംഭീരമായി അഭിനയിക്കുന്ന ആളാണ് എന്നാണ്, റഹ്മാനോടൊപ്പം ഉള്ള അഭിനയത്തെ കുറിച്ച് പറഞ്ഞത്.
പണ്ട് മദ്രാസിൽ പോയി കഷ്ടപ്പെട്ട് അവസരങ്ങൾ ചോദിച്ച് വാങ്ങിയ കഥകൾ നമ്മൾ മലയാളികൾ കുറെ കേട്ടിട്ടുണ്ട്. എന്നാൽ റഹ്മാൻ മലയാള സിനിമയിലേക്ക് ഈസി വാക്കോവർ ആയി കടന്നു വന്ന ആളാണ്. ഇന്നും മലയാളികളുടെ മനസിൽ ചോക്ലേറ്റ് ഹീറോ ആയി തുടരുകയാണ് താരം. ഇപ്പോൾ താരത്തിന്റെ പുതിയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.