Actor Siddique Son Birthday Celebration : 2015 പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷഹീൻ സിദ്ദീഖ്. സിദ്ദീഖിന്റെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് ചുവടുവെച്ച ഷഹീൻ ഇന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
അഭിനയത്തിൽ തനിക്ക് ഒരുപാട് പാഠങ്ങൾ വാപ്പച്ചിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ട്. താൻ സിനിമയിൽ വന്നപ്പോൾ തന്നോട് വാപ്പച്ചി പറഞ്ഞത് ഒരിക്കലും പോയി മോണിറ്റർ നോക്കരുത് എന്നും ഞാനത് ഫോളോ ചെയ്യാറുണ്ടെന്ന് ആയിരുന്നു. സിനിമ ഇറങ്ങിയശേഷം എന്തെങ്കിലും മാറ്റം വേണമെങ്കിൽ അതൊക്കെ വാപ്പച്ചി പറഞ്ഞു തരാറുണ്ട് എന്നും പറഞ്ഞ ഷഹീൻ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത് .
ഷഹീനെ കൂടാതെ സിദ്ദിഖിന് റാഷിൻ എന്ന് പേരുള്ള ഒരു മകൻ കൂടിയുണ്ട്. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ ജന്മദിന ചിത്രങ്ങൾ ഷഹീൻ ആണ് തൻറെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നുണ്ട്.
ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിയ്ക്ക് പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോടെയാണ് ഷഹീൻ ജന്മദിന ചിത്രങ്ങളും വീഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഷഹിന്റെ ഭാര്യ ഡോക്ടർ അമൃത, സിദ്ദിഖിന്റെ ഭാര്യ സീന, മകൾ ഫർഹീൻ എന്നിവരും ബർത്തിടെ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട് .