Actor Sidhique Son Shaheen Sidhique Blessed With Baby Girl : മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ സിദ്ദിഖ്. ഒരുപിടി മികച്ച വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ സഹനടനായും വില്ലൻ വേഷങ്ങളും ഒരുപോലെ ചെയ്തു നിറഞ്ഞു നിൽക്കുകയാണ് താരം ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും ഇടക്കിടക്ക് വൈറൽ ആവാറുണ്ട്.താരത്തിന്റെ അതുപോലെതന്നെ തന്റെ മക്കളുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ മൂത്തമകൻ സാപ്പി മ ര ണ പ്പെട്ടിരുന്നു.
ഈ ദുഃഖ വാർത്തയിൽ നിന്ന് സിദ്ദിഖിന്റെ കുടുംബം ഇനിയും മുക്തമായിട്ടില്ല. എന്നാൽ ഇപ്പോൾ താരത്തിന്റെ കുടുംബത്തിൽ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.സിദ്ദിഖിന്റെ ഇളയ മകൻ ഷഹീനിന് ഉണ്ണി പിറന്നിരിക്കുകയാണ് ഇപ്പോൾ. ഈ വിശേഷം ഭാര്യ അമൃത തന്നെയാണ് തന്റെ instagram അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.
നിരവധി ആരാധകരാണ് ഈ സന്തോഷ വാർത്ത അറിഞ്ഞു പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയത്. കാത്തിരിപ്പിനൊടുവിൽ ഉണ്ണി പിറന്ന സന്തോഷം പങ്കുവെക്കുകയാണ് ഷഹീനും അമൃതയും അവരുടെ അക്കൗണ്ടിലൂടെ. വീട്ടിലെ മൂത്ത മകനായ സാപ്പിക്ക് അമൃത ഒരു കുഞ്ഞനുജത്തിയെ പോലെയായിരുന്നു.
ഒരുപക്ഷേ അമൃതയുടെ ഈ സന്തോഷവാർത്ത ഏറ്റവും കേൾക്കാൻ ആഗ്രഹിച്ചിരുന്നത് സാപ്പി ആയിരിക്കും. അമൃതയുടെയും ഷഹീന്റെയും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളിലും മറ്റും നിറഞ്ഞുനിന്നിരുന്നത് സിദ്ദിഖിന്റെ മൂത്തമകൻ സാപ്പിയായിരുന്നു. ഇപ്പോൾ ഷഹീന് ഉണ്ണി പിറന്നതോടെ സിദ്ധിക്കും വലിയ സന്തോഷത്തിലാണ്.