Actor Suresh Gopi At Railway Station Video Viral : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകളാണ് മലയാളികൾക്ക് ഇദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റിയത്. താരം അഭിനയിച്ച കമ്മീഷണർ എന്ന സിനിമ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഏറ്റവും ഒടുവിലായി സുരേഷ് ഗോപി അഭിനയിച്ച ചിത്രമാണ് ഗരുഡൻ. ഈ സിനിമ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു.
വൻ പ്രതികരണമാണ് സിനിമ നേടിയത്. ചലച്ചിത്ര മേഖലയിൽ മാത്രമല്ല വളരെ കാലമായി രാഷ്ട്രീയത്തിലും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. തന്നെക്കൊണ്ട് കഴിയുന്ന എല്ലാ വിധത്തിലുള്ള സഹായങ്ങളും മറ്റുള്ള ജനങ്ങൾക്ക് ചെയ്തു കൊടുക്കാൻ ഇദ്ദേഹത്തിന് വളരെ സന്തോഷമാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ മനസ്സിൽ പ്രത്യേകമായി ഒരു സ്ഥാനം ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സുരേഷ് ഗോപിയുടെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലെങ്ങും നിറഞ്ഞു നിൽക്കുന്നത്.
മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങൾ തന്നെയായിരുന്നു ഇതിൽ ഏറെയും. തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളുമായി സുരേഷ് ഗോപി പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. മനുഷ്യരെ ഇദ്ദേഹം സ്നേഹിക്കുന്നതുപോലെ തന്നെ പ്രകൃതിയെയും ഇദ്ദേഹം സ്നേഹിക്കുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ.റെയിൽവേ സ്റ്റേഷനിൽ ഈ ചൂടുകാലത്ത് പക്ഷികൾക്ക് കുടിക്കാനുള്ള വെള്ളം വെക്കണമെന്നാണ് വീഡിയോയിൽ സുരേഷ് ഗോപി ആവശ്യപ്പെടുന്നത്.
അതിനായി മൺകലങ്ങൾ എങ്ങനെ സജ്ജീകരിക്കണം എന്നും എത്ര മൺകലങ്ങൾ വെക്കണം എന്നും സ്റ്റേഷൻ മാസ്റ്ററോടും മറ്റുള്ളവരോടും താരം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതും വീഡിയോയിൽ കാണാം. മനുഷ്യരോട് എന്നതുപോലെ തന്നെ അദ്ദേഹം തന്റെ സഹജീവികളോടും സ്നേഹം കാണിക്കുമ്പോൾ, ഈ പ്രവർത്തിയെ പ്രേക്ഷകർ വാനോളം പുകഴ്ത്തുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പങ്കുവെക്കപ്പെടുന്നത്.