Actress Muktha Daughter Kanmani Birthday : മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മുക്ത. ഭാനു എന്നും താരം അറിയപ്പെടുന്നു. 2005 മുതലാണ് അഭിനയ ലോകത്ത് താരം സജീവമായിരിക്കുന്നത്. റിങ്കു ടോമി ആണ് ഭർത്താവ്. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. കിയാര എന്നാണ് കുഞ്ഞിന്റെ പേര്. കണ്മണി എന്നാണ് എല്ലാവരും സ്നേഹത്തോടെ വിളിക്കാറുള്ളത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ബാലതാരമായി സിനിമാലോകത്ത് തന്റെ അഭിനയം ആരംഭിക്കുന്നത്.
സ്വരം എന്ന അമൃത ടിവിയിലെ പരമ്പരയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒറ്റ നാണയം, അച്ഛൻ ഉറങ്ങാത്ത വീട്, ചിത്രങ്ങളിലും അഭിനയിച്ചു. അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയത്.ചുരുക്കം സിനിമകളിലേ മുക്തയ്ക്ക് പിന്നീട് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചുള്ളൂ. തമിഴിലും മുക്ത തന്റെ സാന്നിധ്യമറിയിച്ചു. താമരഭരണി എന്ന സിനിമയിലൂടെയായിരുന്നു മുക്തയുടെ തമിഴ് അരങ്ങേറ്റം.
വിശാൽ നായകനായ സിനിമ വൻ ഹിറ്റായിരുന്നു. ഇപ്പോൾ മിനിസ്‌ക്രീനിൽ കൂടത്തായി എന്ന പരമ്പരയിലൂടെ ജോളിയായി മുക്ത എത്തിയിരുന്നു. അതേസമയം ഏഷ്യാനെറ്റിൽ നമ്മൾ എന്ന സീരിയലും മുക്ത അഭിനയിച്ചു.ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ മുക്ത പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മകൾ കണ്മണിയുടെ പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രങ്ങൾ ആണ് ഇത്. മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടാണ് ചിത്രം താരം പങ്കുവെച്ചത്.
പട്ടുപാവാട ഇട്ട് സുന്ദരി ആയിട്ടാണ് കണ്മണി എത്തിയിരിക്കുന്നത്. കണ്മണി മോൾക്ക് 8 വയസ്സായിരിക്കുന്നു. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ താരം കുറിച്ച്ചിരിക്കുന്നത് ഇങ്ങനെ ”ഞങ്ങളുടെ കാണ്മണിക്ക് ഇന്ന് 8 വയസ്സ്”. പങ്കുവെച്ച ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നിരവധി ആളുകൾ ഇതിനോടൊപ്പം തന്നെ ചിത്രത്തിന് താഴെയായി മോൾക്ക് പിറന്നാളാശംസകൾ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.