നിന്റെ ജീവിതത്തിന്റെ പുതിയ അധ്യായം ഇതാ തുടങ്ങുന്നു; അമ്മക്ക് അഭിമാനമാണ് ഈ മകൾ!! | Actress Rambha Daughter Happy News Viral Malayalam

Actress Rambha Daughter Happy News Viral Malayalam : നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രംഭ. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നതും സജീവമാകുന്നതും. താരത്തിന്റെ ആദ്യത്തെ ചലച്ചിത്ര നാമം അമൃത എന്നായിരുന്നു പിന്നീടാണ് അത് രംഭ എന്ന് മാറ്റിയത്. നൂറിലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 1992 കാലം മുതൽ സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് ഇവർ. തെലുങ്ക് ചിത്രമായ ഒക്കാട്ടി അടകു ആണ് രംഭയുടെ ആദ്യചിത്രം.

1992 മലയാള ചിത്രമായ സർഗ്ഗത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറി. ഈ സിനിമയിൽ രംഭയുടെ അഭിനയം മലയാളി മനസ്സുകൾ ഒരിക്കലും മറക്കില്ല. ഈ സിനിമയിലെ നായകൻ വിനീത് ആയിരുന്നു. കബഡി കബഡി, പായും പുലി, കൊച്ചി രാജാവ്, മയിലാട്ടം, ക്രോണിക് ബാച്ചിലർ, സിദ്ധാർത്ഥ, ചമ്പക്കുളം തച്ചൻ എന്നിവയെല്ലാം മലയാളത്തിൽ രംഭ അഭിനയിച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ നടിയുടെ പുതിയ ചില വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തോടെ നടി സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.

എന്നാൽ തുടർന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മക്കളും ഭർത്താവും ഒക്കെയുള്ള നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ശ്രീലങ്കൻ ബിസിനസ് മാനായ ഇന്ദ്രകുമാറാണ് താരത്തിന്റെ ഭർത്താവ്. കാനഡയിലെ ടോറന്റോയിലാണ് ഇപ്പോൾ ഇവർ താമസം ആക്കിയിരിക്കുന്നത്. തന്റെ മൂത്തമകൾ ലാന്യയുടെ പുത്തൻ വിശേഷമാണ് താരം ആരാധകനുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ മകൾ പോസ്റ്റ് ഗ്രാജുവേഷൻ നേടിയിരിക്കുന്നു എന്ന വാർത്തയാണ് ഇത്. മകളോട് ഒത്തുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ലാന്യയെ കൂടാതെ ഒരു മകനും മകളും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ കണ്ട എല്ലാവരും ലാന്യക്ക് അഭിനന്ദനങ്ങൾ നേരുകയാണ്.

read also:

കാവ്യയുടെ കയ്യിൽ കുറുമ്പ് കാട്ടി മാമാട്ടിയും മീനൂട്ടിയും; ദിലീപിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ കാവ്യ

Rambha
Comments (0)
Add Comment