Actress Revathy Daughter Mahee Latest Video : മലയാള സിനിമ അഭിനയരംഗത്തും സംവിധാന രംഗത്തും ഒക്കെ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരമാണ് രേവതി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രേവതി എന്നും മലയാളികൾക്ക് പ്രിയങ്കരി തന്നെയാണ്. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്താണ് നിർമ്മാതാവും ക്യാമറമാനുമായ സുരേഷ് മേനോനെ താരം വിവാഹം കഴിച്ചത്.
എന്നാൽ ഏറെ നാളുകൾക്ക് ശേഷം ആ ബന്ധം പാതിവഴിയിൽ വേർപെട്ടതുവരെയുള്ള എല്ലാ കാര്യങ്ങളും താരം ആളുകളെ അറിയിച്ചിരുന്നു. എങ്കിലും പിന്നീട് ഇങ്ങോട്ടുള്ള ജീവിതം തികച്ചും സ്വകാര്യമായി തന്നെയാണ് രേവതി കാത്തുസൂക്ഷിച്ചിരുന്നത്. എന്നാൽ കുറച്ചുനാളുകൾക്കു മുൻപാണ് താരം തൻറെ മകൾ മഹിയെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തിയത് ഒരു കുഞ്ഞു വേണമെന്നത് തന്റെ വളരെ വലിയ ആഗ്രഹമായിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്.
ചിലവേദികളിൽ കുഞ്ഞു മഹിയൊത്തു രേവതി പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ നന്നേ ചെറുപ്പത്തിൽ മഹിയെ ക്യാമറയ്ക്ക് മുൻപിൽ പരിചയപ്പെടുത്തിയ താരം പിന്നീട് മകളുടെ ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല.ഇപ്പോൾ എൺപതുകളിലെ പ്രിയ സഹതാരമായ രാധികയുടെ മകൾ കാർത്തിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രേവതിയെത്തിയത് മകൾക്കൊപ്പം ആയിരുന്നു.
രേവതിയെപ്പോലെ തന്നെ ആളുകളുടെ ശ്രദ്ധയും ക്യാമറ കണ്ണുകളും ഏറ്റവും കൂടുതൽ ആകർഷിച്ചത് മഹിയെ തന്നെയായിരുന്നു. രേവതിയുടെ മകളെ കണ്ട എല്ലാവരും ചോദിക്കുന്നത് കുട്ടി ഇത്രയും വളർന്നോ എന്നാണ്. നന്നേ ചെറുപ്പത്തിൽ കണ്ടത് കൊണ്ട് തന്നെ മകളുടെ ഇപ്പോഴത്തെ വളർച്ചകണ്ട് എല്ലാവർക്കും അതിയായ സന്തോഷം തന്നെയാണ് ഉള്ളത്. ഏറെ നാളുകൾക്കുശേഷമാണ് രേവതി മകൾക്കൊപ്പം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.