Actress Sminu Sijo With Sreenivasan : മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സ്മിനു സിജോ. സ്ലീവാചന്റെ സഹോദരിയായി കെട്ടിയോളണെന്റെ മാലാഖ എന്ന ചിത്രത്തിൽ എത്തി സ്മിനു പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സ്മിനു ഇപ്പോൾ.തന്റെ യാത്രകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തന്റെ ഗുരുനാഥന്മാരുടെ ചിത്രം പങ്കുവെച്ചാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നടൻ ശ്രീനിവാസനെയും സത്യൻ അന്തിക്കാടിനെയും ചിത്രത്തിൽ കാണാം.
“ഈ തണലിൽ ഇത്തിരി നേരം അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നെ കൈപിടിച്ചുയർത്തിയ എന്റെ ഏറെ പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് ഒപ്പം” ചിത്രം പങ്കുവെച്ച് സ്മിനു ഇങ്ങനെ കുറിച്ചു. നിരവധി ആരാധകരാണ് താരം പങ്കുവെച്ച ചിത്രത്തിനു ചുവടെ കമന്റുകളുമായി എത്തിയത്. സ്മിനു ഇതിനുമുമ്പും ശ്രീനിവാസനെ നേരിൽ പോയി കണ്ടിരുന്നു.
അസുഖബാധിതനായിരുന്ന സമയത്ത് ശ്രീനിവാസിനെ നേരിൽ കണ്ട ചിത്രങ്ങൾ മുമ്പു താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. റോഷൻ ആൻഡ്റൂസിന്റെ സംവിധാനത്തിൽ എത്തിയ സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അമ്മ കഥാപാത്രങ്ങളിലൂടെയും സ്മിനു മലയാള സിനിമ മേഖലയിൽ ശ്രദ്ധ നേടി.
ജോ ആൻഡ് ജോ എന്ന ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മുൻപ് ഒരു ഇന്റർവ്യൂവിൽ താരം പങ്കുവെച്ചത് ഇങ്ങനെയാണ് “ആ ചിത്രത്തിൽ ഞാൻ എന്റെ മക്കളോട് പെരുമാറുന്നത് പോലെ തന്നെയാണ് ആ കുട്ടികളോടും പെരുമാറിയിട്ടുള്ളത് എന്നാണ് സ്മിനു പറഞ്ഞത്. എന്ന ചിത്രം തനിക്ക് കൂടുതൽ സ്പെഷ്യൽ ആണെന്ന് മുമ്പ് താരം പറഞ്ഞിരുന്നു അതിനു കാരണം ആദ്യം ഒരു സ്പോർട്സ് താരമായിരുന്നു സ്മിനു, വളരെ പെട്ടെന്ന് അതിൽ നിന്നും മാറി ഒരു കുടുംബ ജീവിതത്തിലേക്ക് താൻ പോയി എന്നും അതിനാൽ തന്നെ അത് എനിക്ക് കൂടുതൽ കണക്ട് ആയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.