Ahaana Krishna Sister Diya Krishna Engagement Viral News : മലയാള ചലച്ചിത്ര നടനും പൊളിറ്റീഷ്യനുമായ കൃഷ്ണകുമാറിന്റെയും നടി സിന്ധു കൃഷ്ണയുടെയും രണ്ടാം മകൾ ദിയ കൃഷ്ണ എൻഗേജ്ഡ് ആയെന്ന വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സമകാലീന സിനിമ നടി അഹാന കൃഷ്ണയുടെ അനിയത്തിയും സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ദിയ കൃഷ്ണ.ലോക്ക് ഡൗൺ സമയത്ത് കണ്ടന്റ് കൊണ്ടും പുതുമ കൊണ്ടും ഒട്ടേറെ ആരാധകരെ സമ്പാദിച്ച ദിയ കൃഷ്ണയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യൺ ഫോളോവേഴ്സിൽ അധികമുണ്ട്.
മുൻപ് ഒരു റിലേഷൻഷിപ്പിൽ ആയിരുന്നെങ്കിലും അത് ബ്രേക്ക് അപ്പ് ആവുകയും നിരാശയിൽ ആവുകയും ഒക്കെ ചെയ്ത താരം വീണ്ടും സോഷ്യൽ മീഡിയയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.വെള്ളക്കല്ല് പതിച്ച മോതിരവും ” ഞാൻ എസ് പറഞ്ഞു ” എന്ന ക്യാപ്ഷൻ കൂടിയായപ്പോൾ ആരാധകർ ഒന്നടങ്കം ഉറപ്പിച്ചു ഇത് പ്രൊപ്പോസൽ തന്നെ. മുതിർന്നവരും യുവാക്കളുമായി ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് ദിയകൃഷ്ണ. കൃഷ്ണകുമാർ ഫാമിലിയിലെ ചെറിയ ന്യൂസുകൾക്ക് പോലും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ്.
ഈ സാഹചര്യത്തിലാണ് ദിയകൃഷ്ണയുടെ പ്രൊപ്പോസൽ വിഷയം പരക്കുന്നത്. ദിയ ഒഫീഷ്യലായി പ്രൊപ്പോസ് ചെയ്തത് ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ദിയയുടെ ഫ്രണ്ട് അശ്വിനാണ് കക്ഷി എന്ന് ആരാധകർക്കിടയിൽ ചെറിയ റൂമർ ഒക്കെ പരന്നിട്ടുണ്ട്.ഇത് പ്രൊപ്പോസൽ തന്നെയാണോ, അതോ വേറെ എന്തെങ്കിലും വീഡിയോയുടെ ഭാഗമാണോ എന്നൊന്നുമറിയാതെ ആരാധകർ കമന്റ് ബോക്സിൽ ഇത്തരം സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ചെറിയ സമയത്തിനുള്ളിൽ ഫോട്ടോയ്ക്ക് വലിയ പ്രചാരം കിട്ടി.പല കമന്റുകളിലും അശ്വിൻ തന്നെയാണ് കക്ഷിയെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.ഇത് ഒഫീഷ്യലായി കൃഷ്ണ തന്നെ പറഞ്ഞാലേ ഈ സംശയത്തിന് ഒരു തീർപ്പാകൂ.ഈയിടെ അച്ഛനുമായി നടത്തിയ ദിയയുടെ സംഭാഷണം വലിയ വിവാദമായിരുന്നു.സാഹചര്യത്തിൽ ദിയയുടെ ആരാധകർക്ക് പ്രൊപ്പോസൽ വിഷയം സന്തോഷത്തിനു വഴിതെളിച്ചു.