Aju Varghese Twin Babies Birthday Celebration : എന്നും നർമ്മത്തിന്റെ മേൻപൊടിയിൽ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള താരമാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ എത്തി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറുവാൻ അജുവിന് സാധിച്ചിട്ടുണ്ട്. എന്നും താര വേദികളിലും സ്റ്റേജ് ഷോകളിലും ഒക്കെ അജു നിറസാന്നിധ്യമാണ്.
മാത്രവുമല്ല സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. നാലു മക്കളും ഭാര്യയുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എങ്കിലും മക്കളുടെ ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ താരം സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് ഇരട്ടക്കുട്ടികളായ ഇവാനും ജുവാനക്കും പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് താരം.
ഇരുവരും കണ്ണാടിക്ക് അഭിമുഖമായി തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് അജു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം മക്കളെ കളിപ്പിക്കുന്ന ചിത്രവും പങ്കുവെച്ചുകൊണ്ട് അവർക്ക് താരം ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. അജുവിന് പിന്നാലെ സിനിമ സീരിയൽ രംഗത്തെ നിരവധി താരങ്ങളും ആരാധകരും ഇവാനും ജുവാനക്കും പിറന്നാളാശംസകൾ അറിയിച്ചിട്ടുണ്ട് 2014 ലാണ് അജുവിനും അഗസ്റ്റിനയ്ക്കും ഇവാനും ജുവാനയും പിറക്കുന്നത്. 2016 അടുത്ത ഇരട്ടക്കുട്ടികളായ ജയിക്കും ലൂക്കും ഇവർക്കിടയിലേക്ക് കടന്നു വരികയും ചെയ്തു.
തൻറെ ആദ്യത്തെ ഇരട്ടക്കുട്ടികളായ ഇവാനും ജുവാനയും അജു അഭിനയിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. എന്റെ ജീവിതത്തിലെ ആദ്യത്തെ പൊന്നോമനകൾക്ക് ജന്മദിനാശംസകൾ നേരുന്നു, നിങ്ങളെ ഞാൻ എപ്പോഴും സ്നേഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അജു ഇവരുടെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. അജുവും ഭാര്യയും ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നീ താരങ്ങളുടെ കുടുംബവുമായി പുലർത്തുന്ന അടുത്ത ബന്ധം എന്നും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.