Akhil Marar At Peringottukara Temple : എല്ലാകാലത്തും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സിനിമ നിരൂപകൻ തുടങ്ങിയ നിലകളിൽ ഒക്കെ അഖിൽ തന്റെ സാന്നിധ്യം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിൽ എത്തിയതോടുകൂടി അഖിലിന്റെ ലെവൽ തന്നെ മാറി എന്ന് പറയാം. ആ ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം അഖിൽ കൂടുതൽ സജീവമാവുകയും തന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും ഒക്കെ നിരന്തരം ആളുകളിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ബിഗ് ബോസിൽ എത്തുന്നതിനു മുൻപേ തന്നെ അഖിൽ ആളുകളുടെ കണ്ണിലുണ്ണി തന്നെയായിരുന്നു. താരത്തിന് വിമർശകരും അതുപോലെ സ്നേഹിക്കുന്നവരുടെയും എണ്ണം വളരെ കൂടുതലായിരുന്നു. എന്ത് കാര്യവും ആരുടെയും മുഖത്തുനോക്കി തുറന്നു പറയുവാനുള്ള താരത്തിന്റെ കഴിവ് തന്നെയാണ് അഖിലിനെ ആളുകൾക്ക് സുപരിചിതനാക്കി മാറ്റിയത്
ബിഗ് ബോസിൽ കയറിയപ്പോൾ തുടക്കത്തിൽ ഹേറ്റേഴ്സ് ആയിരുന്നു കൂടുതൽ എങ്കിലും പിന്നീട് ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ എല്ലാവരും ഒറ്റ സ്വരത്തിൽ തന്നെ അഖിൽ തന്നെയായിരിക്കും വിജയി എന്ന് പറയുകയും ചെയ്തിരുന്നു. അത്രയധികം ആളുകളുടെ പ്രീതിയും പ്രശംസയും പിടിച്ചുപറ്റുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്ബോസിൽ എത്തിയതോടെയാണ് അഖിലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അഖിലിന്റെ ഭാര്യയും രണ്ടു മക്കളും ഇന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ പ്രിയപ്പെട്ടവർതന്നെയാണ്.
പല ഘട്ടത്തിലും അഖിൽ പങ്കുവയ്ക്കുന്ന പലതും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. പലതും ചർച്ചകൾക്ക് വിധേയമായി മാറുന്നതും പതിവ് കാഴ്ചയാണ്. ഇപ്പോൾ അഖിൽ തന്റെ ഭാര്യക്കൊപ്പംപെരിങ്ങോട്ടുകര വിഷ്ണുമായയുടെ തിരുസന്നിധിയിൽ എത്തിയതാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ഞാനറിയാതെ എന്നും എന്നെ പിന്തുടരുന്ന ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു.. പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയുടെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് അഖിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഖിലിനൊപ്പം ഭാര്യയെയും വീഡിയോയിൽ കാണാൻ കഴിയുന്നു.