Akhil Marar With Dhoni Latest : ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ ആളാണ് അഖിൽ മാരാർ. സ്വന്തം ജീവിതം കൊണ്ട് പ്രതിയോഗികൾക്ക് മറുപടി കൊടുക്കുന്ന മാരാർ തന്റെ റോൾ മോഡലിനെ നേരിട്ട് കണ്ടതിന്റെ ആവേശത്തിലാണ്.ഏത് കാര്യത്തിലും തന്റേതായി നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന അഖിലിന്റെ ചില തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ സാക്ഷാൽ ധോണിയെ നേരിട്ട് കണ്ട് സംസാരിച്ചിരിക്കുന്നു. അഖിൽ മാരാരിന്റെ ഒരു ഇന്റർവ്യൂവിൽ ഇദ്ദേഹം തന്റെ രണ്ട് റോൾ മോഡലുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ധോണിയും ഉമ്മൻചാണ്ടിയും ആയിരുന്നു അവർ. ക്രിക്കറ്റ് ആവേശമായിരുന്ന മാരാർ ധോണിയും ഒരാവേശമായിരുന്നു.
“ഒന്ന് കാണാൻ മാത്രം ആയിരുന്നു ആഗ്രഹിച്ചിരുന്നത്… ധോണിക്കൊപ്പം ഒരു പരസ്യം ദൈവം എനിക്കായി സമ്മാനിച്ചു” എന്ന ക്യാപ്റ്റനോട് ആണ് മാരാർ വീഡിയോ പങ്ക് വച്ചത്. ടാറ്റ ഐപിഎൽ 2024 ന്റെ രീതിയിൽ സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയെ കുറിച്ച് പറഞ്ഞ വീഡിയോ വൈറലായിരുന്നു.ബിഗ് ബോസിന് പുറമേ സിനിമ സംവിധായകനും സജീവ സിനിമ പ്രവർത്തകനും ആണ് അദ്ദേഹം.
കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ മാരാർ ഡോക്ടർ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി മുന്നോട്ട് വന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയതും മാരാറായിരുന്നു. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.