Amala Paul Blessed With A Baby Boy Viral Video : മലയാളികളുടെ ഇഷ്ടതാരം അമല പോളിന് ആൺകുഞ്ഞ് പിറന്നു. ഈ വാർത്ത പുറത്തുവിട്ടത് അമലയുടെ ഭർത്താവ് ജഗദ് ദേശായിയാണ്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.കുറച്ചു മാസങ്ങൾക്കു മുമ്പ് അമല തന്നെ താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ തന്റെ ഗർഭകാല വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി താരങ്ങളും ആരാധകരുമാണ് അമലക്കും കുഞ്ഞിനും ആശംസകളുയി എത്തുന്നത്. ഒരു ആൺകുഞ്ഞാണ്, മീറ്റ് അവർ മിറാക്കിൾ എന്ന ക്യാപ്ഷൻ നൽകിയാണ് അമല പോളിന്റെ ഭർത്താവ് കുഞ്ഞിനെ വീട്ടിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.ഇവർക്ക് കുഞ്ഞു പിറന്നത് കഴിഞ്ഞ 11നാണ് എന്നും അറിയിക്കുകയാണ്.
ഇലൈ എന്നാണ് ഇവരുടെ കുഞ്ഞിന് പേര് നൽകിയത്. അമല പോളിന്റെ ബേബി ഷവർ നടത്തിയത് ഗുജറാത്തിലെ സൂറത്തിൽ വച്ചാണ്. ഈ ആഘോഷങ്ങൾ ഗുജറാത്തിയായ ജഗത്തിന്റെ ആചാരപ്രകാരം തന്നെയാണ് നടത്തിയത്. താരം ഏറ്റവും ഒടുവിൽ അഭിനയിച്ച ആട് ജീവിതത്തിന്റെ ഓഡിയോ ലോഞ്ചിൽ ഗർഭിണിയായിരിക്കേ എത്തിയത് വളരെ അധികം വൈറലായിരുന്നു. ബോക്സ് ഓഫീസിൽ ചിത്രത്തിന് വലിയ വിജയം നേടാൻ സാധിച്ചിരുന്നു.
ചിത്രത്തിന്റെ പ്രമോഷന് നിറ വയറുമായി എത്തിയ താരത്തെ കണ്ട് ആരാധകരും ഞെട്ടിയിരുന്നു.കൂടാതെ ഒരു ഫാഷൻ ഷോയിലും താരം ഗർഭിണിയായിരിക്കെ പങ്കെടുത്തിരുന്നു. 2023 നവംബറിലാണ് താരത്തിന്റെ വിവാഹം നടന്നത്. അമലയുടെ ഭർത്താവ് ഗോവയിൽ ഹോസ്പിറ്റലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗദ് ദേശായിയാണ്. ജഗത്തിന് സിനിമ മേഖലയുമായി ബന്ധങ്ങൾ ഒന്നുമില്ല. എന്നാൽ അമല ഇപ്പോഴും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. താരത്തിന്റേതായി അടുത്തായി വരാനുള്ള ചിത്രം ലെവൽ ക്രോസ് ആണ്. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ.