Amala Paul Celebrates 1st Meet Anniversary With Husband : ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഫോട്ടോസും ചിത്രങ്ങളും വീഡിയോസും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം തന്റെ ഭർത്താവ് ജഗദ്ദിത്തിനെ കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ്.തന്റെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത് ഭർത്താവിന്റെ ഒപ്പമുള്ള മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ്.
ഇരുവരുടെയും മീറ്റ് ആനിവേഴ്സറിക്കൊപ്പം തന്നെ കുഞ്ഞ് ഇലൈയുടെ രണ്ടാം മാസത്തിന്റെ ആഘോഷവും നടത്തി. ഇരുവരും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്. ജഗദ് ദേശായിയെ അമല പോൾ കഴിഞ്ഞ നവംബറിൽ ആയിരുന്നു വിവാഹം ചെയ്തത്.അധികം വൈകാതെ തന്നെ താൻ ഗർഭിണിയാണെന്ന് വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. ഗുജറാത്ത് സ്വദേശി കൂടിയായ ജഗദ് ടൂറിസം ഹോസ്പിറ്റലിറ്റി മേഖലയിൽ ജോലി ചെയ്തു വരികയാണ്.
നിലവിൽ ജഗദ് നോർത്ത് ഗോവയിയിൽ ഹെഡ് ഓഫ് സെയിൽസിന്റെ ചുമതല വഹിച്ചു വരികയാണ്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന അമല തന്റെ അവധിക്കാല യാത്രയിലൂടെയാണ് ജഗദ്ദിനെ കണ്ടുമുട്ടുന്നതും ഇടപഴകുന്നതും തുടർന്ന് പ്രണയത്തിലായതും എന്ന് തമിഴ് മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.ജഗദ് നിലവിൽ ഗോവയിലാണ് താമസമാക്കിയിരിക്കുന്നത്. ഗുജറാത്തിൽ നിന്ന് ഗോവയിലേക്ക് തന്റെ ജോലിയുടെ ഭാഗമായാണ് ജഗദ് താമസം മാറ്റിയത്.
മലയാള സിനിമയിലൂടെ സിനിമ ലോകത്തേക്ക് എത്തിയ അമല പോൾ തമിഴിലും തെലുങ്കിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. താരത്തിന്റെതായി ഒടുവിൽ തീയേറ്ററിലെത്തിയത് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ആണ്. നജീബ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചപ്പോൾ നജീബിന്റെ ഭാര്യയായി അമല പോൾ എത്തി. തന്റെ ഗർഭകാലത്തിലും ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായി താരമെത്തിയത് സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു.