Amala Paul Seemantham Ceremony : മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി മലയാള സിനിമ നായികമാരിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ അമല പോളിന്റെ വിശേഷങ്ങളാണ്. അമലാപോൾ നായികയായി അഭിനയിച്ച ആടുജീവിതം എന്ന സിനിമ നൂറുകോടിയിൽ എത്താൻ ഒരുങ്ങുകയാണ്. അതിനോടൊപ്പം തന്നെ അമല തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അമല അമ്മയാകാൻ ഒരുങ്ങുകയാണ്.
ഇപ്പോൾ ഏഴു മാസമാണ് താരത്തിന്. നിറവയറുമായി നിൽക്കുന്ന അമലയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഗർഭിണിയായ നാൾ മുതൽ അമലാ പോളിന്റെ വിശേഷങ്ങളറിയാൻ ആരാധകരും അതീവ തത്പരരാണ്. 2023 ലാണ് അമലാപോൾ ജഗത് ദേശായിയെ വിവാഹം ചെയ്യുന്നത്. തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ചത് പോലെയുള്ള ഒരു വ്യക്തിയെയാണ് തനിക്ക് ഇപ്പോൾ ആണ് ലഭിച്ചിത് എന്ന് നിരവധി പ്ലാറ്റ്ഫോമുകളിൽ അമല ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞു. അമലയ്ക്ക് വലിയ രീതിയിലുള്ള സപ്പോർട്ട് ആണ് ജഗത് നൽകുന്നത്.
ഇരുവരുടെയും സ്നേഹവും, പ്രണയവും , കെയറിങ്ങും, എല്ലാം ആരാധകരും ആസ്വദിക്കുകയാണ്. ഇപ്പോഴിതാ തന്റെ വളകാപ്പിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.കൊച്ചിയില്‍ വച്ചായിരുന്നു അമലയുടെയും ജഗത് ദേശായിയുടെയും വിവാഹം. ഇപ്പോൾ വള കാപ്പ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് ഗുജറാത്തിലെ സൂറത്തിൽ വച്ചാണ്. നോർത്തിന്ത്യൻ ആചാരപ്രകാരമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ചടങ്ങുകളും ആണ് നടത്തിയിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
പ്രണയവും ആചാരങ്ങളും ഒത്തുവന്നപ്പോള്‍’ എന്ന് പറഞ്ഞാണ് അമല മൂന്ന് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. അവതാരകയായ പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും താരത്തിന് ആശംസകളുമായി കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. പേളിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ വളകാപ്പിന് വളരെ സജീവമായിരുന്ന അമലയുടെയും ജഗതിന്റെയും ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു.