Amirtha Suresh With Shri Ravishankar Viral : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തി മലയാളികളുടെ മനം കവർന്ന ഗായിക ഇന്ന് ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ആണ് തന്റെ കരിയറിൽ വളർന്നു കൊണ്ടിരിക്കുന്നത്. അമൃതയും സഹോദരി അഭിരാമിയും ചേർന്ന് നടത്തുന്ന ഒരു സംഗീത ബാൻഡ് കൂടിയുണ്ട് ഇവർക്ക്.
സ്വയം എഴുതി കമ്പോസ് ചെയ്യുന്ന നിരവധി ഹിറ്റ് ആൽബങ്ങൾ ആണ് ഇരുവരും ചേർന്ന് പങ്കുവെച്ചത്. പതിനേഴാം വയസ്സിൽ ആണ് താരം ഐഡിയ സ്റ്റാർ സിങ്ങർ മത്സരർഥി ആയത്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്ന അമൃതയ്ക്ക് ഒരിക്കൽ കോസ്ട്യൂമിന്റെ പേരിൽ മാർക്ക് കുറയുകയും തുടർന്ന് സുരേഷ് ഗോപി അമൃതയുടെ ഡ്രെസ്സും ആഭരണങ്ങളും സ്പോൺസർ ചെയ്യുകയും ഉണ്ടായി. ഈ സംഭവവും മലയാളികൾ അമൃതയെ ശ്രദ്ധിക്കാൻ ഇടയായി. അമൃതയുടെ സംഗീത ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് അമൃതയുടെ കുടുംബം തന്നെ ആയിരുന്നു.
റിയാലിറ്റി ഷോ മുതൽക്കേ അമൃതയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്. ഈയടുത്താണ് അമൃതയുടെ പിതാവ് സുരേഷ് മ,ര,ണപ്പെട്ടത്. ഇതോടെ അമൃതയും അനിയത്തി അഭിരാമിയും അമൃതയുടെ മകൾ പാപ്പുവും അമ്മയും ആണ് വീട്ടിൽ ഉള്ളത്. തികഞ്ഞ ഒരു ഭക്ത കൂടിയാണ് താരം. അമൃതാനന്ദമയി മഠത്തിൽ ആണ് താരം പഠിച്ചു വളർന്നത്.
നിരവധി അമ്പലങ്ങളും പുണ്യ സ്ഥലങ്ങളുമെല്ലാം താരം സന്ദർശിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ഗുരു ശ്രീ ശ്രീ രവി ശങ്കറിനെ കാണാൻ നേരിട്ടത്തിയിരിക്കുകയാണ് അമൃതയും കുടുംബവും. അമ്മയും മകൾ പാപ്പുവും താരത്തിനോടൊപ്പം ഉണ്ട്. പൂക്കളും പഴങ്ങളുമെല്ലാം കാഴ്ച വെച്ച് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങൾ ആണ് അമൃത ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്.