Asif Ali Celebrated Actor Narain Wife Manju’s Birthday : ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫ് അലി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാള സിനിമയിലെ യുവനായകരിൽ മികച്ച താരമായി നിൽക്കുകയാണ്. സിനിമയിലെത്തി 15 വർഷം പിന്നിട്ടപ്പോഴും താരത്തോട് പ്രേക്ഷകർക്കുള്ള ഇഷ്ടം കൂടി വരികയാണ്. കഴിഞ്ഞ ദിവസം ഭാര്യ സമയുടെ പിറന്നാൾ വിശേഷത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും ആസിഫ് അലി പങ്കുവെച്ചിരുന്നു. ഭാര്യയ്ക്കും പിറന്നാൾ ദിവസം സർപ്രൈസായാണ് ആസിഫ് പിറന്നാൾ ആഘോഷം ഒരുക്കിയത്.
ഇപ്പോഴിതാ മറ്റൊരു പിറന്നാൾ വിശേഷമാണ് വൈറലായി മാറുന്നത്. മലയാളികളുടെ പ്രിയതാരമായ നരെയ്ൻ്റെ ഭാര്യയായ മഞ്ജുവിൻ്റെ പിറന്നാൾ ആയിരുന്നു ജൂലൈ 18. അന്നേ ദിവസം മഞ്ജുവിൻ്റെ പിറന്നാൾ ആഘോഷിക്കാൻ എത്തിയിരിക്കുകയായിരുന്നു ആസിഫ് അലിയും ഭാര്യ സമയും മക്കളും. ഡോർ തുറന്നപ്പോൾ ആസിഫിനെയും കുടുംബത്തെയും കണ്ട് ഞെട്ടിയിരിക്കുകയാണ് മഞ്ജു. കെയ്ക്കുമായി ചെന്ന് കൈയിൽ വച്ച് തന്നെ മഞ്ജു കേക്ക് കട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.
മഞ്ജുവിൻ്റെ മകനെ വാരിയെടുക്കുകയായിരുന്നു സമ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് നരേൻ . മലയാളികളുടെ പ്രിയതാരമായി മാറിയിരുന്ന നരെയ്ൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ വൈറലാക്കി മാറ്റാറുണ്ട്. നരെയ്ൻ്റെ ഭാര്യയായ മഞ്ജുവും പ്രേക്ഷകരുടെ പ്രിയ ടെലിവിഷൻ അവതാരികയായിരുന്നു.
ഓൺലൈൻ പ്രൊഡ്യൂസറായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നരെയ്നെ കണ്ടുമുട്ടുന്നതും, പിന്നീട് വിവാഹത്തിൽ എത്തിച്ചേരുന്നതും. വിവാഹ ശേഷം ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു മഞ്ജു. തന്മയ, ഓംകാർ എന്നീ രണ്ടു മക്കളാണ് ഇരുവർക്കുമുള്ളത്. മക്കളുടെ വിശേഷങ്ങൾ നരെയ്ൻ പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.