Aswamedham G.S Pradeep New Home Tour : അശ്വമേധം എന്ന വാക്ക് കേൾക്കുമ്പോഴേ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ജി എസ് പ്രദീപിന്റെ മുഖം ആയിരിക്കും. അറിവും വാക്ചാതുര്യവും കൊണ്ട് കാൽ നൂറ്റാണ്ടായി മലയാളികളെ വിസ്മയിപ്പിക്കുന്ന താരം മികച്ച ഒരു അവതാരകനും എഴുത്തുകാരനും ഒക്കെയാണ്. ദൂരദർശനിൽ ഉൾപ്പെടെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും കൈരളി ടീവിയിൽ സംപ്രേക്ഷണം ചെയ്ത അശ്വമേധത്തിൽ കൂടിയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
500 എപ്പിസോഡുകൾ കടന്ന അശ്വമേധം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പ്രോഗ്രാം ആയിരുന്നു. പിന്നെയും നിരവധി ടീവി പ്രോഗ്രാമുകളിൽ ക്വിസ് മാസ്റ്റർ ആയും അവതാരകൻ ആയുമെല്ലാം തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ഒരു പ്രഫഷണൽ സ്‌നേക്ക് ആൻഡ് ലാഡർ പ്ലയെർ സംസ്ഥാന തല ക്യാരംസും കൂടാതെ അഞ്ചു പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.നിരവധി ബുദ്ധിമുട്ടേറിയ ജീവിതസാഹചര്യങ്ങളിലൂടെ കടന്ന് വന്ന തന്റെ കഥ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് താരം.
ഇപ്പോഴിതാ വലിയൊരു സംതിഷത്തിലാണ് താരവും കുടുംബവും.ഭാര്യക്കും മക്കൾക്കുമൊപ്പം തന്റെ പുതിയ അശ്വമേധം വീട്ടിൽ താരം താമസം തുടങ്ങിയിരിക്കുന്നു. തന്റെ തലവര തന്നെ മാറ്റി മറിച്ച അശ്വമേധം എന്ന പരിപാടിയുടെ പേര് തന്നെയാണ് താരം വീടിനും നൽകിയത്.,ജി എസ് പ്രദീപിന്റെ മകളാണ് ഈ പുതിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്.
മുൻപ് തങ്ങൾക്ക് അശ്വമേധം എന്ന ഒരു വീടുണ്ടായിരുന്നു എന്നും എന്നാൽ ആ വീട് തങ്ങൾക്ക് നഷ്ടമായി എന്നും മകൾ പറയുന്നുണ്ട് ഇപോഴിതാ പുതിയ വീട്ടിലേക്കുള്ള ഈ വരവ് തങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നു എന്നും മകൾ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജു സി പി ഐ എം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് തുടങ്ങി നിരവധി ആളുകളാണ് ജി എസ് പ്രദീപിന് ആശംസകളുമായി എത്തിയത്.