Baiju Santhosh Daughter Wedding News Viral : മലയാളികളുടെ പ്രിയതാരം ആണ് ബൈജു സന്തോഷ്. 1982-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള ‘ എന്ന ചിത്രത്തിലൂടെ ബാലനടനായി ആയിരുന്നു മലയാള സിനിമയിലേക്കുള്ള ബൈജുവിൻ്റെ അരങ്ങേറ്റം. പിന്നീട് ബൈജു നിരവധി സിനിമകളിൽ തൻ്റേതായ കഴിവുകൾ പ്രകടിപ്പിക്കുകയുണ്ടായി. നായകനായും സഹനടനായും വില്ലനായുമൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ബൈജു ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇടയ്ക്ക് താരം സിനിമ മേഖലയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും, വീണ്ടും സിനിമയിൽ സജീവമായപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏകദേശം മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം, ഇപ്പോഴും സിനിമയിൽ സജീവമായി കൊണ്ടു തന്നെ മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ് താരം.കഴിഞ്ഞവർഷം മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം താരത്തിൻ്റെ കുടുംബ കാര്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.
താരത്തിന് രണ്ടു മക്കളാണുള്ളത്. ഐശ്വര്യ സന്തോഷും, ലോകനാഥ് സന്തോഷും. മകൾ ഐശ്വര്യ ഡോക്ടറായ വിശേഷം താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകൾ ഡോക്ടർ ആയതിൽ വലിയ സന്തോഷത്തിലായിരുന്നു താരം. എന്നാൽ ഇപ്പോഴിതാ വൈറലാകുന്നത് ബൈജുവിൻ്റെ മകൾ ഡോക്ടർ ഐശ്വര്യയുടെ വിവാഹ വാർത്തയാണ്.
രോഹിത് നായരാണ് വരൻ. ആമസോൺ കമ്പനിയിലെ എഞ്ചിനീയറാണ് രോഹിത്. ഇന്ന് രാവിലെ തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽവച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വളരെ സുന്ദരിയായി ഒരുങ്ങി വന്ന ഐശ്വര്യ കൈ പിടിച്ചുകൊണ്ടാണ് ബൈജു വിവാഹ വേദിയിലേക്ക് കൊണ്ടുവന്നത്. നിരവധി സുഹൃത്തുക്കളും, താരങ്ങളും പങ്കെടുത്ത വിവാഹമായിരുന്നു. നിരവധി പേരാണ് ഐശ്വര്യയ്ക്ക് വിവാഹ ആശംസകളുമായി എത്തിയിരിക്കുന്നത്.