Basheer Bashi Family Sad Viral News : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ബഷീർ ബാഷിയുടേത്. മോഡൽ, ബിസിനസ്മാൻ എന്നീ നിലകളിലൊക്കെ തന്റേതായ സ്ഥാനം ഇതിനോടകം അദ്ദേഹം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും അധികവും ആളുകളുടെ പ്രീതിയും പ്രശംസയും ആണ് ബഷീറിനും കുടുംബത്തിനും ലഭിച്ചിട്ടുള്ളത്. ഇദ്ദേഹത്തിൻറെ ഭാര്യമാരായ സുഹാനയും മഷൂറയും മൂന്ന് മക്കളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതവും ആണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ പേജുകളിലൂടെ അവർ ആളുകൾക്കിടയിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഇളയ മകനായ ഇബ്രു ജനിച്ചപ്പോൾ തന്നെ അവൻറെ പേരിൽ സോഷ്യൽ മീഡിയയിൽ പേജുകൾ ആരംഭിച്ച ബഷീറും കുടുംബവും തുടരെത്തുടരെ നിരവധി പോസ്റ്റുകൾ ആ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. മകൻ വലുതായി കഴിയുമ്പോൾ അവന് ആ അക്കൗണ്ടുകൾ എന്തുചെയ്യാൻ തോന്നുന്നുവോ ആ രീതിയിൽ ഉപയോഗിക്കട്ടെ എന്നും അതുവരെ തങ്ങൾ കൈകാര്യം ചെയ്യും എന്നുമായിരുന്നു അന്ന് ബഷീറും കുടുംബവും പറഞ്ഞിരുന്നത്.
ഇപ്പോൾ മകൻറെ രണ്ടാം വാക്സിൻ നൽകുവാൻ പുറത്തിറങ്ങിയപ്പോൾ ഉണ്ടായ ഒരു അ,പ,ക,ടത്തെപ്പറ്റിയാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ബഷീർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മകൻറെ രണ്ടാം വാക്സിനേഷന് സുഹാനയും മഷൂറയും ഒത്ത് ആശുപത്രിയിലേക്ക് പോയതായിരുന്നു ബഷീർ. മറ്റു രണ്ടു കുട്ടികളും സ്കൂളിൽ പോയിരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ റോഡിൽ വച്ച് ഒരു അ,പ,ക,ടം സംഭവിക്കുകയായിരുന്നു.
തൻറെ ജീവിതത്തിൽ താൻ ഇത്തരത്തിൽ ഒരു അ,പ,ക,ടത്തിൽ പെട്ടിട്ടില്ല എന്നാണ് ബഷീർ പറഞ്ഞത്. തങ്ങൾക്ക് മുന്നേ പോയ രണ്ട് ചരക്കുലോറികൾ അപ്രതീക്ഷിതമായി സഡൻ ബ്രേക്ക് ഇട്ടപ്പോൾ തന്റെ വാഹനം ചെന്ന് അവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനം പൂർണമായും നാശിക്കപ്പെട്ട അവസ്ഥയിലാണെന്ന് ബഷീർ പിന്നീട് പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. മൂന്നുപേർക്കും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെങ്കിലും യാതൊന്നും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലാണ് കുടുംബം.