Basheer Bashi Son Zaigam Basheer Birthday : എല്ലാ മലയാളികളും ഏറെ ആകാംഷയോടെ നോക്കി കാണുന്ന ഒരു കുടുംബം ആണ് ബഷീർ ബഷിയുടെ കുടുംബം. ബിസിനസ് മാനും മോഡലും അവതാരകനും ഒക്കെ ആയ ബഷീർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ്‌ബോസിലൂടെയാണ്. രണ്ട് ഭാര്യമാരോടും മക്കളോടും ഒരുമിച്ചു സന്തോഷമായി ജീവിക്കുന്ന താരത്തിന്റെ യൂട്യൂബ് വ്ലോഗ്ഗുകൾ എല്ലാം തുടക്കത്തിൽ ആളുകൾ വിമർശനാത്മകമായിട്ടാണ് കണ്ട് തുടങ്ങിയത് എങ്കിലും. ഇവരുടെ ഒത്തൊരുമയും സ്നേഹവും എല്ലാം പിന്നീട് വലിയ രീതിയിലാണ് സ്വീകാര്യത നേടിയത്.
ഇപ്പോൾ ഒരുപാട് ആരാധകരുള്ള ഒരു യൂട്യൂബ് ഫാമിലിയാണ് ബഷീർ ബഷിയുടെ ഫാമിലി. എല്ലാ ആഘോഷങ്ങളും അതിഗംഭീരമായി കൊണ്ടാടാറുള്ള താരം ഇപോഴിതാ തന്റെ രണ്ടാമത്തെ മകൻ മുഹമ്മദ് സൈഗം ബഷീറിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ്. 7 ആം പിറന്നാൾ ആഘോഷിക്കുന്ന സൈഗുവിനെ ഞെട്ടിക്കുന്ന സർപ്രൈസുകൾ ആണ് താരം ഒരുക്കി വെച്ചത്.
അടുത്ത ബന്ധുക്കൾ മാത്രമാണ് ആഘോഷത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്. സൈഗുവിന് ഏറെ ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ വെച്ചാണ് ബർത്ത് ഡേ കെയ്ക്കും സ്റ്റേജും എല്ലാം അറേഞ്ച് ചെയ്തത്. കൂടാതെ നിരവധി ഗിഫ്റ്റുകളും നൽകി. എന്നാൽ ഏറ്റവും വലിയ സർപ്രൈസ് സൈഗു ഏറ്റവും ആഗ്രഹിച്ച മോട്ടോർ ബൈക്ക് ആയിരുന്നു. സൈഗു ഏറെ നാളായി വേണം എന്ന് പറഞ്ഞ ഗിഫ്റ്റ് ആയിരുന്നെന്നു ബഷീർ ബഷി തന്നെ വിഡിയോയിൽ പറയുന്നുണ്ടായിരുന്നു.
സൈഗുവിന്റെ സ്വന്തം യൂട്യൂബ് ചാനലിൽ ആണ് പിറന്നാൾ ആഘോഷം വീഡിയോ പങ്ക് വെച്ചത്. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ മക്കൾ ആണ് സുനുവും സൈഗുവും രണ്ടാമത്തെ ഭാര്യ മഷൂറയുടെ കുഞ്ഞാണ് ഇബ്രൂ. ഇവർ എല്ലാവർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട് . എല്ലാവരും തങ്ങളുടെ യൂട്യൂബ് വീഡിയോകൾ പ്രേക്ഷകാരുമായി പങ്ക് വെയ്ക്കാറും ഉണ്ട്.