ബേസിലിന്റെ സ്വർഗ്ഗരാജ്യം; ഹോപ്പ് മോൾക്ക് ഒരു പിറന്നാൾ ആശംസ പറയാമോ; മകളുടെ ബർത്ത്ഡേക്ക് മുട്ടൻ പണികിട്ടി ബേസിൽ ജോസഫ്!! | Basil Joseph Daughter Hope Birthday Celebration Video Viral

Basil Joseph Daughter Hope Birthday Celebration Video Viral : നടൻ, സംവിധായകൻ എന്നീ നിലകളിലൊക്കെ മലയാളസിനിമയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ള താരമാണ് ബേസിൽ ജോസഫ് ബേസിലിനെ പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. തന്റെ വിശേഷങ്ങൾ ഓരോന്നും അടിക്കടി സോഷ്യൽ മീഡിയയിലൂടെ ബേസിൽ ആളുകളെ അറിയിക്കാറുണ്ട്.

ഒരുപിടി മികച്ച സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെയും നല്ല കുറെയധികം സിനിമകൾ സമ്മാനിച്ച സംവിധായകനായും തന്റെ സാന്നിദ്ധ്യം അദ്ദേഹം സിനിമ മേഖലയിൽ രേഖപ്പെടുത്തിയപ്പോൾ യാതൊരു വിമർശകരെയും നേടാതെ തന്റേതായ കഴിവുകൊണ്ട് സിനിമ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യയും മകളും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളൊക്കെ ആളുകളെ അറിയിക്കാറുള്ള ബേസിൽ ഇപ്പോൾ തന്റെ മകളുടെ ഒന്നാം ജന്മദിന ആഘോഷത്തിന്റെ ചെറിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൾക്ക് ഹോപ്പ് എന്നാണ് താരങ്ങൾ പേരിട്ടിരിക്കുന്നത്

ഒരു സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഹോപ്പ് എന്ന പേര് മകൾക്ക് ഇട്ടതെന്നും ഭാര്യയാണ് ഇത്തരത്തിൽ ഒരു പേര് അവൾക്കായി തിരഞ്ഞെടുത്തതെന്നും മുൻപ് ബേസിൽ തുറന്നു പറഞ്ഞിരുന്നു. ഒരുപാട് അർത്ഥതലങ്ങളും പ്രതീക്ഷകളും സമ്മാനിക്കുന്ന മകളുടെ പേരു പോലെ തന്നെയാണ് അവൾ തങ്ങളുടെ ജീവിതത്തിൽ കടന്നുവന്നതിനുശേഷം ഉള്ള ഓരോ നിമിഷമെന്ന് താരം പല ഘട്ടത്തിലും തുറന്നു പറഞ്ഞിട്ടുണ്ട്. മകളുടെ ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് ചെറിയ ഒരു മിനി വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്. ഇതിൽ ഭാര്യയും മകളും ഒത്തുള്ള സന്തോഷകരമായ കുറച്ചു നിമിഷങ്ങളും മകൾക്ക് ഇരുവരും അച്ഛൻ, അമ്മ എന്ന് പേര് ചൊല്ലി കൊടുക്കുന്നതും ഒക്കെ ഉൾപ്പെടുത്തിയിരിക്കുന്നു.

ബേസിലിന്റെ സിനിമകൾ പോലെ തന്നെ സന്തോഷവും കോമഡിയും നിറഞ്ഞതാണ് ഇവരുടെ വ്യക്തിജീവിതവും. ഭാര്യ എലിസബത്ത് അമ്മയായതോടെ ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് ബേസിൽ പറഞ്ഞിരുന്നു. മുൻപ് ഉറക്കത്തിൽ ആരു വിളിച്ചാലും അറിയാതിരുന്ന ഭാര്യ മകൾ ഒന്ന് ഞെരങ്ങുമ്പോൾ തന്നെ പത്ത് കൈകളുമായി ആണ് ഉണർന്നെഴുന്നേൽക്കുന്നതെന്നും അവളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റാൻ സജ്ജമായാണ് ഇരിക്കുന്നത് എന്ന് ബേസിൽ പറയുകയുണ്ടായി.

basil josephBasil Joseph DaughterBasil Joseph Daughter Hope
Comments (0)
Add Comment