Bhagya Suresh Gopi Wedding Party Viral News : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. നെടുനീളൻ ഡയലോഗുകളും സിഗ്നേച്ചർ ആക്ഷനുകളും എല്ലാം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരേഷ്‌ഗോപി. താരത്തെപ്പോലെ പോലീസ് വേഷങ്ങൾ ഇണങ്ങുന്ന മറ്റൊരു നടൻ ഇത് വരെയും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. നടനായി മാത്രമല്ല പൊതു പ്രവർത്തകനായും ചാരിറ്റി പ്രവർത്തകനായും എല്ലാം പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന താരം റീൽ ലൈഫിൽ മാത്രമല്ല റിയൽ ലൈഫിലും ഹീറോ ആണ്.
മറ്റു താരകുടുംബങ്ങളെപ്പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കുടുംബം തന്നെയാണ് സുരേഷ് ഗോപിയുടേതും. സുരേഷ് ഗോപിയുടെ ഭാര്യ രാധികയേയും മക്കളെയും അറിയാത്തതായി ആരും തന്നെ കാണില്ല. 5 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ. ഒന്നര വയസ്സുള്ളപ്പോൾ ലക്ഷ്മി സുരേഷ് ഒരു ആക്‌സിഡന്റിൽ മ,ര,ണപ്പെടുകയും ചെയ്തു. മകളെക്കുറിച്ചുള്ള ഓർമ്മകൾ പറയുമ്പോൾ ഇന്നും താരത്തിന്റെ കണ്ണുകൾ നിറയുന്നത് കാണാം.
മക്കളെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛനാണ് താരം. എന്നാൽ സുരേഷ് ഗോപിയോടുള്ള മക്കളുടെ ബഹുമാനത്തോടെയുള്ള ഭയത്തെപ്പറ്റി ഒരുപാട് പേര് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എന്തും അച്ഛനോട് ചോദിച്ചിട്ട് മാത്രം ചെയ്യുന്നവരാണ് സുരേഷ് ഗോപിയുടെ മക്കൾ എന്ന് എല്ലാവരും പറയും. അച്ഛന്റെ പാതയിൽ തന്നെ മുന്നോട്ട് പോകാനാണ് രണ്ട് ആൺ മക്കളും തീരുമാനിച്ചിരിക്കുന്നത് എന്നത് ആരാധകർക്ക് കൂടുതൽ സന്തോഷം ഉള്ള കാര്യം ആണ്. ഗോകുൽ സുരേഷ് ഇപ്പോൾ തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മാധവ് തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപോഴിതാ താരത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാൽകരിക്കാൻ പോകുന്ന ദിവസങ്ങളാണ് വരുന്നത്. മകൾ ഭാഗ്യയുടെ വിവാഹമാണ് ഈ മാസം 17 ന്.
ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് നടക്കുന്നത്. ബിസിനസ്‌കാരനായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു വിവാഹ നിശ്ചയം. ഇപോഴിതാ വിവാഹ ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ് പച്ച ഡ്രെസ്സിൽ അതിസുന്ദരിയായാണ് ഭാഗ്യ വേദിയിൽ എത്തിയത് ലാവെൻഡർ നിറത്തിലുള്ള വേഷമാണ് ശ്രേയസ് ധരിച്ചത്. ഇനി അങ്ങോട്ട് പ്രൌഡ ഗംഭീരമായ വിവാഹ ദിനങ്ങളാണ് വരാൻ പോകുന്നത് എന്നതിൽ സംശമായില്ല.