എപ്പിക്ക് നീ സ്വര്‍ണ്ണം വാങ്ങിലെ; ഞങ്ങൾക്ക് അപ്പൊ ഡയമണ്ട് കമ്മലും മാലയും വേണം; കുടുംബമൊത്ത് പുത്തൻ കാറിൽ പൊന്ന് വാങ്ങാൻ അഖിൽ മാരാർ!! | Bigg Boss Akhil Marar Gifts Gold To Family Video

Bigg Boss Akhil Marar Gifts Gold To Family Video : ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് അഖിൽ മാരാർ.സംവിധായകനായ അഖിൽ ടെലിവിഷൻ ചർച്ചകളിലൂടെയും മറ്റുമായി ആളുകൾക്ക് സുപരിചിതൻ ആയിരുന്നു എങ്കിലും വളരെയധികം പ്രേക്ഷകപിന്തുണ ലഭിച്ചത് ബിഗ്ബോസിൽ വന്നതിനു ശേഷമാണു.

ബിഗ്‌ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. അത്രയേറെ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.ബിഗ്ബോസിനകത്തും പുറത്തും തന്റെ നിലപാടുകളെല്ലാം വ്യക്തമായി പറയാൻ മടി കാണിക്കാത്ത അഖിൽ ഷോ തുടങ്ങിയ ശേഷം വളരെ വേഗം തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു.

അഖിലിന്റെ വിജയങ്ങൾക്ക് പിന്നിൽ കട്ടക്ക് സപ്പോർട്ടുമായി ഉള്ളത് മാറ്റാരുമല്ല താരത്തിന്റെ ഭാര്യ ലക്ഷ്മിയുംകുഞ്ഞുങ്ങളും ആണ്.പ്രകൃതി, പ്രാർത്ഥന എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് അഖിലിനുള്ളത്.ഇപോഴിതാ ഭാര്യയ്ക്ക് സ്വർണ്ണമാല സമ്മാനിച്ച സന്തോഷവും താരം പ്രേക്ഷകരെ അറിയിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ച സാഹചര്യങ്ങളിൽ ലക്ഷ്മിയുടെ സ്വർണ്ണഭരണങ്ങൾ

പണയം വെക്കേണ്ടി വന്നിട്ടുണ്ട് എന്ന് അഖിൽ പറഞ്ഞിരുന്നു എന്നാൽ അതിനെല്ലാം പകരം ലക്ഷ്മിക്ക് പുതിയ ആഭരണങ്ങൾ വാങ്ങിക്കൊടുക്കാൻ ഇന്ന് കഴിഞ്ഞു.ലക്ഷ്മിക്ക് മാത്രം സ്വർണ്ണം വാങ്ങിക്കൊടുത്തതി പ്രതിഷേധാമുയർത്തിയ രണ്ട് പേരുണ്ടായിരുന്നു അത് മാറ്റാരുമല്ല അഖിലിന്റെയും ലക്ഷ്മിയുടെയും പെൺകുട്ടികൾ ആയിരുന്നു എന്നാൽ ഇപോഴിതാ പ്രകൃതിക്കും പ്രാർത്ഥനയ്ക്കും ഡയമണ്ട് ആഭരണങ്ങൾ സമ്മാനിച്ചിരിക്കുകയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.

Akhil MararBigg Boss Akhil Marar
Comments (0)
Add Comment