Bigg Boss Apsara Rathnakaran Latest Happy News : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്സര. സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധയാകർഷിച്ചത്. നെഗറ്റീവ് കഥാപാത്രം ആണ് ചെയ്തതെങ്കിലും നിരവധി ആരാധകരെയാണ് സ്വാന്തനത്തിലൂടെ അപ്സര നേടിയെടുത്തത്. മറ്റൊരു മിനിസ്‌ക്രീൻ താരം ആയ ആൽബിയെയാണ് അപ്സര വിവാഹം കഴിച്ചത്. ബിഗ്‌ബോസ് മലയാളം സീസൺ 6 ലെ ഒരു മത്സരാർത്ഥി കൂടിയാണ് അപ്സര.
സ്വാന്തനത്തെ കൂടാതെ നിരവധി പരമ്പരകളിലും ഷോകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് താരം. മികച്ച പ്രകടനം ആണ് താരം ഷോയിൽ കാഴ്ച വെച്ചത്. ബിഗ്‌ബോസിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന പേരും താരം നേടിയെടുത്തു. ഉറച്ച തീരുമാനങ്ങൾ കൊണ്ടും നിലപാട് കൊണ്ടും അപ്സര പ്രേക്ഷകർക്ക് പ്രയങ്കരി ആയി മാറുകയും ചെയ്തിരുന്നു. ഷോയിൽ നിന്ന് താരം ഔട്ട് ആയപ്പോൾ ഏറ്റവും കേട്ടത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതിഷേധങ്ങൾ ആയിരുന്നു.
ഒരു പക്ഷെ വിന്നർ ആകാൻ വരെ യോഗ്യതയുള്ള ഒരു വ്യക്തി ആയിരുന്നു അപ്സര. അപ്സരയ്ക്കും തന്റെ എലിമിനേഷൻ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. ഫിസിക്കൽ ഗെയിംസിലും പുലി ആയിരുന്നു താരം. ഇപോഴിതാ ബിഗ്‌ബോസിൽ നിന്നിറങ്ങിയ ശേഷം. മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അപ്സര. മറ്റൊന്നുമല്ല പോലീസ് സർവീസിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ് അപ്സര. ചെറുപ്പം മുതൽ എൻ സി സി യിലും മറ്റും ഉണ്ടായിരുന്ന അപ്സരയ്ക്ക് ഇതൊരു വലിയ സ്വപ്നം ആയിരുന്നെന്നും താരം പറഞ്ഞു.
അച്ഛൻ മരിച്ചത്തോടെയാണ് താരത്തിന് ഈ ജോലി ലഭിച്ചത്. പോലീസ് ആയ അച്ഛൻ സർവീസിൽ ഇരുന്ന് തന്നെ മരിച്ചതോടെയാണ് അപ്സരയ്ക്ക് ഈ ജോലി ലഭിച്ചത്. എന്നാൽ പോലീസ് ആയിട്ടല്ല ഓഫീസിൽ ആയിരിക്കും ജോലി എന്നും താരം തുറന്ന് പറഞ്ഞു. പുതിയ ജോലി ലഭിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു.