Bigg Boss Arjun Sreethu Latest Happy News : മലയാളം ബിഗ് ബോസ് താരങ്ങൾക്ക് എന്നും പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ബിഗ് ബോസ് താരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒരു കുറവും ഇതുവരെ വന്നിട്ടില്ല. എന്നാൽ ഇപ്പോൾ ഇവരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബിഗ് ബോസ് താരങ്ങളായ അർജുന്റെയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. മലയാളം ബിഗ് ബോസ് സീസൺ ആറിലെ ഫസ്റ്റ് രണ്ണറപ്പായിരുന്നു അർജുൻ.
ഈ ബിഗ് ബോസ് സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വാധീനിച്ച താരങ്ങളാണ് ശ്രീതുവും അർജുനും. എന്നാൽ ബിഗ് ബോസിന്റെ പാതിവഴിയിൽ ശ്രീതു എവിക്ട് ആയി പോയി. ഇവരുടെ ഈ കോംബോ കണ്ട് ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് ആരാധകരും സംശയിച്ചിരുന്നു.വളരെ ജെനുവിനായി ബിഗ് ബോസിൽ കളിച്ച താരങ്ങളുടെ പട്ടികയിലാണ് ഇരുവരെയും ആരാധകർ കണക്കാക്കിയിരുന്നത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങളുടെ ചിത്രങ്ങളും വീഡിയോസും ശ്രദ്ധ നേടാറുണ്ട്. സീരിയൽ താരം ആയിരുന്ന ശ്രീതുവിന് ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ ഇരുവരുടെതുമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഇവർ പങ്കുവച്ച ഒരു പുതിയ വീഡിയോ ദൃശ്യമാണ്.കണ്ണിൽ കണവാഗാവേ എന്ന ഗാനത്തിനൊപ്പം ആണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബീച്ചിൽ വച്ച് എടുത്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സോണി മ്യൂസിക് സൗത്തും അർജ്ജുനും ശ്രീതുവും കൊളോബ് ചെയ്താണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ കെമിസ്ട്രി “മോഹൻലാൽ,ശോഭന ഉർവശി ജയറാം, കുഞ്ചാക്കോ ബോബൻ ശാലിനി “ എന്നിവരെ പോലെ ആണെന്നാണ് ഒരു ആരാധകൻ കമന്റ് ബോക്സിലൂടെ പറയുന്നത്. ഈ കോംബോ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. ഇരുവരും ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുകയാണ് ഇവരുടെ ആരാധകർ ഇപ്പോൾ.