Bigg Boss Malayalam Season 6 Asi Rocky At Airport Video Viral : ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോക്കി അസി. അത്യാവശ്യം ആരാധക പക്ഷം ഉണ്ടാക്കിയ റോക്കി ടോപ് ഫൈവിൽ എത്തുമെന്ന് വരെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സഹ മത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായ റോക്കിയെ തിരുവനന്തപുരത്ത് സ്വീകരിച്ചത് ആരാധകരുടെ ഒരു ആവേശ കടലാണ്. അസിറോക്കി വെള്ള ജാക്കറ്റും മറ്റു ലഗേജുകളും എടുത്ത് എയർപോർട്ടിന്റെ കവാടം കഴിഞ്ഞുവരുന്ന സമയത്ത് ആരാധകർ “റോക്കി” എന്ന് വിളിച്ചു നോക്കിയേ സ്വീകരിക്കുകയായിരുന്നു.
പ്രേക്ഷകരോട് കൈവീശി റോക്കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ആരാധകരോട് സംസാരിക്കുകയും ചെയ്തു. ആരാധകർ ഓടി വരികയും എടുത്തുപൊക്കുകയും ആഹ്ലാദപ്രകടനത്തിനിടെ ചുംബിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തു. ” ഒരു ദിവസത്തേക്ക് എങ്കിലും സിജോയെ തന്റെ സുഹൃത്തായി കണ്ടു എന്നും അതിന്റെ പേരിൽ അവന്റെ ദേഹത്ത് കൈവയ്ക്കാൻ ഉണ്ടായ സാഹചര്യത്തിൽ തനിക്ക് ഖേദം ഉണ്ടായി” എന്നും റോക്കി ആരാധകരോട് പറഞ്ഞു.
താൻ പൊട്ടി കരഞ്ഞത് ഈ കാരണം കൊണ്ടാണെന്നും സിജോയുടെ കുടുംബത്തെ ആലോചിച്ചാണെന്നും റോക്കി പറഞ്ഞു. അല്ലാതെ റോക്കി കരിയറിൽ നിന്നും ഒറ്റയ്ക്ക് പോയി ഒറ്റയ്ക്ക് പ്രവർത്തിച്ച വിജയിക്കുകയാണ് റോക്കിയുടെ ശീലം എന്നും പറഞ്ഞു. ബിഗ്ബോസിൽ നടന്ന നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ റോക്കി ബിഗ് ബോസ് സീസൺ സിക്സിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. വളരെ അഗ്രസീവായ പെരുമാറ്റത്താൽ ബിഗ് ബോസിൽ ശ്രദ്ധയാകർഷിച്ച ഒരു മത്സരാർത്ഥിയായിരുന്നു റോക്കി. ഇതിന്റെ പേരിൽ ഒരുപാട് ചർച്ചയ്ക്കിടയായ ഒരു വ്യക്തിയാണ് റോക്കി. ഗബ്രിയേയും ജാസ്മിനെയും പ്രകോപിപ്പിക്കാൻ നിരന്തരം ഷോയിൽ ശ്രമിച്ച റോക്കി സിജോയ്ക്കെതിരെയും രൂക്ഷമായ വാക്കുകളുമായി രംഗത്തെത്തി.
ഒടുവിൽ അത് ശാരീരിക ആക്രമണത്തിലേക്ക് എത്തുന്നതാണ് കണ്ടത്. സിജോയുടെ സ്കാനിങ് റിപ്പോർട്ടും പല്ലിന് ഏറ്റ ക്ഷതങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരുന്ന ചിത്രങ്ങളിൽ ഒന്നാണ്. ശാരീരിക അക്രമണം ബിഗ് ബോസ് റോയുടെ നിയമം ലംഘിക്കുന്ന ഒന്നാണെന്ന് വ്യക്തമായതോടെ ഇതിനെതിരെ നടപടികളും ഉണ്ടായി. സിജോയുടെ മുഖത്തേക്ക് ആഞ്ഞ് അടിക്കുന്ന റോക്കിയുടേതായ ദൃശ്യങ്ങൾ കൂടുതൽ തെളിവുകളായ തോടെ പുറകെ നടപടികളും വന്നു. രോഗിക്ക് മോഹൻലാൽ അടക്കം മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും താരം അതൊന്നും വില വെച്ചില്ല. നേരത്തെ ഒരു പ്രോപ്പർട്ടി തകർത്തുതിനടക്കം ഉള്ളതിനു കൂടിയാണ് ഈ പുറത്താക്കൽ.