Bigg Boss Malayalam Season 6 Asi Rocky Sijo Fight Video : ടെലിവിഷൻ റിയാലിറ്റി ഷോകളിൽ തന്നെ ഏറ്റവും വലിയ ഒരു റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. മറ്റ് ഏതൊരു റിയാലിറ്റി ഷോകളെക്കാളും ആരാധകരും ഈ റിയാലിറ്റി ഉണ്ട്. ഇപ്പോൾ നിലവിൽ ആറാം സീസണിലാണ് ബിഗ്ബോസ്. നൂറു ദിവസം സോഷ്യൽ മീഡിയകളിൽ നിന്നും വീട്ടുകാരിൽ നിന്നും ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ വിട്ടുനിൽക്കണം. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകളും കമ്പ്ലീറ്റ് ചെയ്യണം.
സഹമത്സരാർഥികളോടുള്ള വഴക്കുകളും കയ്യാങ്കളികളും എല്ലാ ബിഗ് ബോസിന്റെ സീസണുകളിലും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വാർത്തയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വരുന്നത്. ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥിയായ അസീ റോക്കിയാണ് സഹമത്സരാർത്ഥിയായ സിജോയെ ആക്രമിച്ചത്.സിജോയ്ക്ക് നേരെ ഭീഷണി മുഴക്കുന്ന റോക്കിയെയും ഒരു ഗെയിമര്‍ എന്ന നിലയില്‍ റോക്കിയെ സിജോ പ്രകോപിപ്പിക്കുന്നതും നിയന്ത്രണം വിട്ട് റോക്കി സിജോയുടെ മുഖത്ത് ഇടിക്കുന്നതുമൊക്കെ ഏഷ്യാനെറ്റ് അല്പം മുന്‍പ് പുറത്തുവിട്ട പ്രൊമോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോക്കിയയുടെ പ്രവർത്തി കണ്ട് പരിഭ്രാന്തരായിരിക്കുകയാണ് മറ്റു മത്സരാർത്ഥികൾ. ഈ സീസണിൽ തുടക്കം മുതൽ തന്നെ ഒരു വില്ലൻ കഥാപാത്രമായിരിക്കുന്ന വ്യക്തിയാണ് റോക്കി. വാക്കു തർക്കങ്ങൾ എല്ലാം ബിഗ് ബോസ് വീട്ടിൽ സർവ്വസാധാരണമാണെങ്കിലും കയ്യാങ്കളി നിയമലംഘനമാണ്. ഉടൻതന്നെ പുറത്താക്കൽ തുടങ്ങിയ പല ഗുരുതര പ്രശ്നങ്ങളിലേക്കും ഇത് വഴിവയ്ക്കും. റോക്കിയുടെ ഇത്തരത്തിലുള്ള പെരുമാറ്റ രീതി മാറ്റണമെന്ന് മോഹൻലാൽ ഇതിനുമുൻപ് തന്നെ റോക്കിയോട് പറഞ്ഞിട്ടുണ്ട്.നിലവിൽ വീട്ടിലെ ക്യാപ്റ്റനാണ് സിജോ.
സിജോയ്ക്കൊപ്പം റോക്കിയും അന്സിബയുമാണ് ക്യാപ്റ്റന്‍സി സ്ഥാനത്തിനുവേണ്ടി മത്സരിച്ചത്. അതേസമയം റോക്കിക്കെതിരെ എന്ത് നടപടിയാണ് ബിഗ് ബോസ് സ്വീകരിക്കുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നിരവധി ആരാധകരാണ് നിലവിൽ പുറത്തുവന്നിട്ടുള്ള പ്രമോക്ക് താഴെ തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തുന്നത്. റോക്കിയെ മത്സരത്തിൽ നിന്ന് പുറത്താക്കണം എന്ന രീതിയിലാണ് അധികം കമന്റുകളും. ഇനി എന്താണ് ബിഗ് ബോസ്സ് വീട്ടിൽ സംഭവിക്കാനിരിക്കുന്നത് എന്ന് കാത്തിരുന്നു തന്നെ കാണണം.