Bigg Boss Rishi S Kumar Proposal Video : തന്റെ പ്രണയം തുറന്ന് പറഞ്ഞ് റിഷി, വീഡിയോ ഏറ്റെടുത്ത് ആരാധകർ. മഴവിൽ മനോരമയിലെ ഉപ്പും മുളകും സീരിസിൽ മുടിയൻ എന്ന കഥാപാത്രമായെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് റിഷി. തന്റെ ഹെയർ സ്റ്റൈൽ കൊണ്ടും വെസ്റ്റേൺ ഡാൻസ് പ്രകടനം കൊണ്ടും മലയാള സിനിമ മേഖലയിലും താരം തന്റെ മികവ് തെളിയിച്ചു.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം ഇപ്പോൾ. താരത്തിന്റെതായി പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ്.
തന്റെ പുതിയ റീൽ വീഡിയോയിലൂടെ റിഷി തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഇഷ്ടം അവളോട് പറഞ്ഞു, താൻ അവളെ പ്രൊപ്പോസ് ചെയ്തു എന്നാണ് താരം വീഡിയോ പങ്കുവെച്ച് ചുവടെ കുറിച്ചത്.ഒരു മോതിരത്തിന്റെ ഇമോജിയും ക്യാപ്ഷനിൽ കാണാം. എന്നാൽ വീഡിയോയിൽ തന്റെ പ്രണയിനിയുടെ മുഖം റിഷി വെളിപ്പെടുത്തിയിട്ടില്ല. മുഖം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ റിഷിയോടൊപ്പം കാണുന്നത്. ഇപ്പോൾ മുടിയന്റെ ഫാൻസ് ആരാണ് ഈ പെൺകുട്ടി എന്ന സംശയവുമായി എത്തിയിരിക്കുകയാണ്.
നിരവധി ആരാധകർ ആണ് താരത്തിന് ആശംസകളുമായി സമൂഹ മാധ്യമങ്ങളിലൂടെ എത്തിയത്. ഉപ്പു മുളകിലെ സഹപ്രവർത്തകരുടെ കമന്റുകളും ശ്രദ്ധേയമാവുകയാണ്.എന്നാണ് റിഷിയുടെ വിവാഹമെന്നെന്നും മറ്റുമുള്ള ചോദ്യങ്ങളും കമന്റ് ബോക്സിൽ കാണാം. തന്റെ ഉപ്പും മുളകിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിൽ എത്തി നിരവധി ആരാധകരുടെ ഇഷ്ടം നേടിയെടുക്കാൻ മുടിയന് സാധിച്ചു.
ബിഗ് ബോസ് സീസൺ സിക്സിൽ ഫോർത്ത് റണ്ണര് അപ്പ് ആവാൻ മുടിയന് സാധിച്ചിരുന്നു. താരത്തിന്റെ അമ്മയോടുള്ള സ്നേഹം ബിഗ് ബോസിലെ പ്രകടനത്തിൽ നിന്ന് ആരാധകരും മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ നിരവധി കുട്ടികളുടെയും അമ്മമാരുടെയും സ്നേഹം താരത്തിന് ലഭിച്ചു. കൂടാതെ അൻസിബ ഹസനുമായുള്ള സൗഹൃദവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.