Biggboss Sagar Surya Mother Last Wish Viral Malayalam : ബിഗ്‌ബോസ് താരമായ സാഗർ സൂര്യയെ അറിയാത്ത മലയാളികൾ കാണില്ല. തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതരമായി മാറിയ സാഗർ സൂര്യ ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുത്ത സന്തോഷം പങ്ക് വെച്ചു കൊണ്ടുള്ള വീഡിയോ ആണ് സാഗർ സൂര്യ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.
ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുക്കുക എന്നത് തന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു എന്നാണ് സാഗർ സൂര്യ പറയുന്നത്. അത് കൊണ്ട് അമ്മയുടെ ഓർമ്മദിവസം തന്നെ ആ വീട് പൂർത്തീകരിക്കാൻ സാഗർ സൂര്യക്ക് കഴിഞ്ഞു. ഇതിനു വേണ്ടി സംഭാവനകൾ തന്നും മറ്റുമായി സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയാനാണ് വീഡിയോ ചെയ്യുന്നതെന്ന് സാഗർ വിഡിയോയിൽ പറഞ്ഞത്. പുതിയ വീടിനു മുന്നിൽ നിന്ന് കൊണ്ടാണ് സാഗർ ഈ വീഡിയോ ചെയ്തത്. കുറി, ജോ ആൻഡ് ജോ, കാപ്പ തുടങ്ങിയ ചിത്രങ്ങളിലും സാഗർ അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ശക്തനായ ഒരു മത്സരർഥി ആയിരുന്നു സാഗർ. മികച്ച പ്രകടനമാണ് ബിഗ്‌ബോസ് ഷോയിലും സാഗർ കാഴ്ച വെച്ചത്. ഷോയിലുൾപ്പെടെ സാഗർ പങ്ക് വെച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന സാഗറിന്റെ അമ്മയുടെ മ രണമാണ്.
പെട്ടെന്നുണ്ടായ അമ്മയുടെ മരണം സാഗറിനെ ഏറെ തളർത്തി എന്നാണ് സഗറിന്റെ അച്ഛൻ പറയുന്നത്.അയോട്ടാ അർത്രടൈസ് എന്ന രോഗമായിരുന്നു അമ്മക്ക്. മരി ക്കുന്നതിന് അര മണിക്കൂർ മുൻപ് വരെ ചിരിച്ചു സന്തോഷിച്ച അമ്മക്ക് പെട്ടെന്ന് വയറുവേദന ഉണ്ടാകുകയും ആശുപത്രിയിൽ എത്തി അര മണിക്കൂറിനു ശേഷം മരി ക്കുകയുമായിരുന്നു. അമ്മയെ ഒരുപാടു സ്നേഹിക്കുന്ന സാഗർ ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും അമ്മയെക്കുറിച്ച് തന്നെയാണ്.