Celebrity Childhood Photo : കഴിഞ്ഞ ദിവസമായിരുന്നു (ജൂൺ 19) ലോകം ഇന്റർനാഷണൽ ഫാദേഴ്സ് ഡേ ആഘോഷിച്ചത്. ഈ ദിവസം ഓരോരുത്തരും തങ്ങളുടെ അച്ഛന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സമാനമായി മലയാള സിനിമയിലെ നടീനടന്മാരും തങ്ങളുടെ അച്ഛൻമാർക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെക്കാനും മറന്നില്ല. ഇത്തരത്തിൽ മലയാളികളുടെ പ്രിയങ്കരിയായ ഒരു നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇവിടെ കാണിക്കുന്നത്.
ചിത്രത്തിൽ തന്റെ അച്ഛന്റെ കയ്യിൽ ഇരിക്കുന്ന കുട്ടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. 18 വർഷ ങ്ങൾക്കു മുൻപ് ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ‘വാസ്തവം’, ‘ചോക്കളേറ്റ്’, ‘ഡയമണ്ട് നെക്ലസ്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായി എത്തി മലയാളികളെ അമ്പരപ്പിച്ച നടി സംവൃത സുനിലിന്റെ കുട്ടിക്കാല ചിത്രം ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.
അച്ഛൻ സുനിൽ കുമാറിനൊപ്പം ഉള്ള തന്റെ കുട്ടിക്കാല ചിത്രമാണ് സംവൃത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സാധന എന്നാണ് സംവൃതയുടെ അമ്മയുടെ പേര്. അമേരിക്കൻ എൻജിനീയറായ അഖിൽ ജയരാജിനെ ആണ് സംവൃത വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് അഗസ്ത്യ അഖിൽ, രുദ്ര അഖിൽ എന്നീ പേരുകളുള്ള രണ്ട് മക്കളുണ്ട്.
2004-ൽ സിനിമ ജീവിതം ആരംഭിച്ച സംവൃത, വിവാഹത്തിനുശേഷം 2012-ഓടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അമേരിക്കയിൽ ഭർത്താവിനൊപ്പം കുടുംബമായി സെറ്റിൽ ചെയ്ത സംവൃത, പിന്നീട് 2019-ൽ ‘സത്യം പറഞ്ഞ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായി അഭിനയിക്കുകയുണ്ടായി. ചില ടെലിവിഷൻ പരിപാടികളിൽ ജഡ്ജായും സംവൃത പ്രത്യക്ഷപ്പെട്ടിരുന്നു.