Chembaneer Poovu 23 rd August 2024 : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രേവതിയും ചന്ദ്രയും കൂടി പലതും സംസാരിക്കുന്നത് ആയിരുന്നു. പൂജാമുറിയിൽ ചെന്ന് നിലവിളക്ക് കത്തിച്ചതിനുശേഷം, മുകളിലേക്ക് പോകുമ്പോഴാണ് സച്ചി റൂമിൽ നിന്നും കൂക്കി വിളിക്കുന്ന ശബ്ദം കേൾക്കുന്നത്. അപ്പോൾ രേവതി നാല് കുട്ടികളെ പ്രസവിച്ചെന്നും പറഞ്ഞു നിലവിളിക്കുകയാണ്. എനിക്ക് വേണ്ട എന്ന് പറഞ്ഞു കരയുന്നതാണ് രേവതിയും, രവീന്ദ്രനും കാണുന്നത്.
സച്ചിയുടെ കളി കണ്ട് രേവതിയും രവീന്ദ്രനും ചിരിക്കുകയാണ്. അത് സ്വപ്നമായിരുന്നു എന്ന് രവീന്ദ്രൻ പറഞ്ഞപ്പോൾ, നാണംകെട്ട് ബാത്റൂമിലേക്ക് ഓടുകയാണ് സച്ചി. രവീന്ദ്രൻ ചിരിച്ചുകൊണ്ട് പോവുകയാണ്. രേവതി ചിരിച്ചു കൊണ്ട് വരുന്നത് കണ്ട് ചന്ദ്ര ഇവളെന്താണ് പുതുമണവാട്ടി യുടെ കളി കളിക്കുന്നതെന്നും, ഞാൻ കരുതിയതു പോലെ വല്ലതും സംഭവിച്ചോ എന്ന് ആലോചിക്കുകയാണ്.
അപ്പോഴാണ് രേവതിയോട് സമയം ഇത്രയായിട്ടും ചായ ഇടാത്തതിന് വഴക്കു പറയുകയാണ്. ഉടൻ തന്നെ രേവതി ചായ ഉണ്ടാക്കാൻ പോയപ്പോൾ, രേവതി പലതും ആലോചി കാപ്പി ഉണ്ടാക്കുകയാണ്. കാപ്പിയിൽ മധുരം കൂടുതൽ ഇടുകയാണ്. മധുരം കൂടുതലിട്ടതിന് ചന്ദ്ര രേവതിയെ വഴക്കു പറഞ്ഞപ്പോൾ, രവീന്ദ്രനും, ശ്രീയും കൂടി കാപ്പി കുടിക്കുകയും, മധുരിച്ചിട്ട് കുടിക്കാൻ പറ്റിയില്ലെങ്കിലും, നല്ല രുചിണ്ടെന്ന് പറയുകയാണ്.
ഇത് കേട്ട് ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. അപ്പോഴാണ് ശ്രുതിയും സുധിയും വരുന്നത്. അവരുടെ പിന്നാലെ മുകളിൽ നിന്ന് ഓടി വരികയാണ് സച്ചി. അച്ഛനോട് ഒരു സംശയമുണ്ട് ചോദിക്കാനെന്നും, അച്ഛനും അമ്മയ്ക്കും എപ്പോഴാണ് സുധി പിറന്നതെന്നും ചോദിക്കുകയാണ്.ഇത് കേട്ട് രേവതി ഒന്ന് മിണ്ടാതെ നിൽക്ക് സച്ചിയേട്ടാ എന്ന് പറഞ്ഞെങ്കിലും, സച്ചി പല പൊട്ടത്തരങ്ങളും ചോദിക്കുകയാണ്. എല്ലാവരും മുഖാമുഖം നോക്കുകയാണ്.