Chembaneer Poovu Today 04 September 2024 Written Update : ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശ്രുതി വിമലയെയും കൂട്ടി ഡോക്ടറുടെ അടുത്ത് വന്നതായിരുന്നു. അപ്പോൾ ഡോക്ടർ പറയുന്നത്, കല്യാണി അമ്മയേയും കൂടി മോളുടെ അടുത്തേക്ക് കൂട്ടി കൂടെ എന്നാണ്. അപ്പോൾ വിമല കല്യാണിയുടെ വിഷമം മനസ്സിലാക്കി നമ്മുടെ നാട് തന്നെ മതി എന്ന് പറയുകയാണ്. വീട്ടിലെത്തിയപ്പോൾ അമ്മ എന്തിനാണ് ഇങ്ങനെ ടെൻഷനടിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, നിന്നെ ഓർത്ത് മാത്രമാണ് എനിക്ക് വിഷമം എന്ന് പറയുകയാണ് വിമല.
അപ്പോൾ ശ്രുതി കല്യാണം കഴിഞ്ഞ് അവിടെ സുഖമായിട്ട് ആണ് ജീവിക്കുന്നതെന്നും, അവിടെ ഉള്ളവർ മകനെ കുറിച്ച് അറിഞ്ഞാൽ എന്താവും എന്നോർത്ത് അമ്മ ഭയപ്പെടേണ്ട എന്നുമൊക്കെ പറയുകയാണ്. ശേഷം മകനോട് കല്യാണി പുറത്തുനിന്നും ആൻറി എന്ന് എന്നെ വിളിക്കരുത് എന്നു പറയുകയാണ്. പിന്നീട് കാണുന്നത് സുധിയുടെ ജോലി സ്ഥലമാണ്. ഷോറൂമിൽ വന്ന കസ്റ്റമർക്ക് കാറിനെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു കൊടുത്ത ശേഷം, ടെസ്റ്റ് ഡ്രൈവിന് പ്രശാന്തിനെ കൂട്ടി പോവാൻ പറയുകയാണ്.
എന്നാൽ കസ്റ്റമർ ഇയാൾ വന്നോട്ടെ എന്ന് പറഞ്ഞതിനാൽ സുധി തന്നെ പോവുകയാണ്. അപ്പോഴാണ് വർഷയിൽ നിന്നും ഫോൺ തിരികെ വാങ്ങാൻ വേണ്ടി ശ്രീ കടയിലേക്ക് എത്തുകയാണ്. അവിടെയെത്തിയപ്പോൾ വർഷ ശ്രീയെ കണ്ടപ്പോൾ ആരാണെന്നും, ആരെ കാണാനാണ് വന്നതെന്നും ശ്രീയോട് ചോദിക്കുകയാണ്. നീയെന്താണ് ഇങ്ങനെ പെരുമാറുന്നത് എന്ന് പറയുകയാണ് ശ്രീ. നിനക്ക് എന്താണ് പറ്റിയതെന്നും,എൻ്റെ അച്ഛനും നിൻ്റെ അച്ഛനും തമ്മിലുള്ള പ്രശ്നം ആണോ നിൻ്റെ പ്രശ്നം എന്ന് പറഞ്ഞപ്പോൾ, അവർ തമ്മിലുള്ളത് നമുക്ക് പ്രശ്നമല്ലെന്നും, നമ്മൾ അതിന് വേണ്ടി ഒഴിഞ്ഞു മാറരുതെന്ന് പറയുകയാണ്. നീ ഇങ്ങനെ പെരുമാറിയത് മുതൽ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലെന്നും, എൻ്റെ വിഷമം നിനക്ക് മനസിലാവില്ലെന്നും പറഞ്ഞപ്പോൾ, ശ്രീകാന്ത് വർഷയോട് സോറി പറഞ്ഞ് കൂട്ടി പോവുകയാണ്. അപ്പോഴാണ് സച്ചിവീട്ടിൽ വരുന്നത്.
രേവതി ഉണ്ടെന്നു കരുതി വീട്ടിലെത്തിയ സച്ചിൻ ഭക്ഷണം ഉണ്ടോയെന്ന് നോക്കിയപ്പോൾ, പാത്രം ഒക്കെ കാലിയാണ് കാണുന്നത്. റൂമിലെത്തി അമ്മയെ നോക്കിയപ്പോൾ അമ്മ കിടന്നുറങ്ങുകയാണ്.രവീന്ദ്രനെ വിളിച്ചപ്പോൾ രേവതി ഇല്ലാത്തതിനാൽ അവൾ ഒന്നും ഉണ്ടാക്കി കാണില്ലെന്നും, രാവിലത്തെ എന്തെങ്കിലും കഴിച്ച് കിടന്നു കാണുമെന്നും, നീ ഹോട്ടലിൽ പോയി കഴിച്ച് വരാൻ പറയുകയാണ് രവീന്ദ്രൻ. അങ്ങനെ സച്ചി രേവതിയെ വിളിക്കുകയാണ്. വിശേഷങ്ങൾ ചോദിച്ച ശേഷം അവിടെ എന്തെങ്കിലും ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഒന്നും കഴിച്ചില്ലേയെന്നും, ഇവിടെ വരൂ എന്ന് പറയുകയാണ് രേവതി. സച്ചിൻ വരുന്നതിൻ്റെ സന്തോഷത്തിൽ കിച്ചണിലേക്ക് പോവുകയാണ് രേവതി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.