Chembaneer Poovu Today 26 th August 2024 : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവിൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സച്ചിയും രേവതിയും തമ്മിലുള്ള സ്നേഹമാണ് കാണുന്നത്. രേവതി സച്ചിയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ, രവീന്ദ്രന് വലിയ സന്തോഷമാവുകയാണ്. അങ്ങനെ രേവതിയോട് രവി നിന്നെ സച്ചി സ്നേഹിച്ചു തുടങ്ങിയ കാര്യം അച്ഛമ്മയെയും, മോളുടെ അമ്മയെയും അറിയിക്കാൻ പറയുകയും അദ്ദേഹത്തിൻ്റെ കണ്ണ് നിറയുകയാണ്. ആ സമയത്താണ് വിമലയെ കാണുന്നത്. വിമല വഴിയിൽ വച്ച് തലകറങ്ങി വീഴുകയാണ്.
അടുത്ത വീട്ടിലെ സ്ത്രീ കാണുകയും, വിമലയ്ക്ക് വെള്ളമൊക്കെ കൊടുക്കുകയാണ്. അങ്ങനെ ക്ഷീണമൊക്കെ മാറിയ ശേഷം വിമല കല്യാണിയെ വിളിക്കുകയാണ്. കല്യാണിയെ വിളിച്ചപ്പോൾ ചന്ദ്രമതിയാണ് ഫോൺ എടുക്കുന്നത്. ശ്രുതി പാർലറിൽ നിന്ന് വല്ല ഓർഡറിനും വിളിക്കുന്നതായിരിക്കുമെന്ന് കരുതി ഫോൺ എടുത്തപ്പോൾ കല്യാണിയെ അന്വേഷിച്ചപ്പോൾ ചന്ദ്രയക്കൊന്നും മനസിലായില്ല. എന്നാൽ നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് വിമല ഫോൺ കട്ട് ചെയ്യുകയാണ്. കല്യാണി ശ്രുതിയാണെന്ന് ചന്ദ്രയ്ക്കറിയില്ലല്ലോ.
സച്ചിയാണെങ്കിൽ സ്റ്റാൻ്റിൽ വച്ച് പല കാര്യങ്ങളും പറയുകയാണ്. ശേഷം അച്ഛൻ്റെ കോടതി കൂടുന്ന ദിവസമാണെന്ന് ഓർമ്മ വന്ന് സച്ചി അവിടേയ്ക്ക് പോവുകയാണ്. അപ്പോഴാണ് ശ്രുതി ബ്രെയ്ക്ക് ഫാസ്റ്റൊക്കെ കഴിക്കുന്നത്. ചന്ദ്ര കൂടെയിരുന്ന് പലതും സംസാരിക്കുമ്പോഴാണ് രേവതി വസ്ത്രം അലക്കാൻ പോവുകയാണ്. അപ്പോഴാണ് സുധിയുടെ ബനിയൻ അവിടെ നിന്നും കിട്ടുന്നത്. അത് തോണ്ടി എടുത്ത് രേവതി ചാടുന്നത് കണ്ടപ്പോൾ ചന്ദ്ര വഴക്കു പറയുകയാണ്. നിൻ്റെ ഭർത്താവിൻ്റെ പോലെ നൂറുരൂപയ്ക്ക് അഞ്ച് കിട്ടുന്നതല്ല എന്ന് ചന്ദ്ര പറഞ്ഞപ്പോൾ, അത് സച്ചിയേട്ടൻ അധ്വാനിച്ചുണ്ടാക്കിയതാണെന്ന് പറയുകയാണ് രേവതി. ആ സമയത്ത് കോടതിയിൽ നിന്ന് രവീന്ദ്രൻ്റെ പെൻഷൻ്റെ കേസ് നടക്കുകയാണ്.
സച്ചി പലതും പറഞ്ഞ് ഇന്ന് തന്നെ കേസിനൊരു ഫലമുണ്ടാവണമെന്ന് ആഗ്രഹിക്കുകയാണ്. എന്നാൽ മധുസൂധനൻ രേവതിയുടെ അച്ഛനെ കൊന്നു എന്ന രീതിയിൽ ഒരു മോശം പേര് കൂടി രവീന്ദ്രന് ഉണ്ടാക്കാൻ കോടതിയിൽ ആ കാര്യം കൂടി പറയുകയാണ്.’ ഇതൊക്കെ കേട്ടപ്പോൾ സച്ചിക്ക് ദേഷ്യം വരികയാണ്. ഇതിനിടയിലാണ് രേവതിയുടെ അമ്മയെ വിളിച്ച് ചന്ദ്രമതി രേവതിയെ ഇവിടെ നിന്ന് കൂട്ടിപ്പോവാൻ പറയുന്നത്. അവൾ ഇവിടെ നിന്നാൽ ശ്രുതിയെക്കാൾ മുന്നേ രേവതി അമ്മയാകുമെന്ന് കരുതിയാണ് ചന്ദ്ര ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചന്ദ്രയുടെ ഭീഷണി കേട്ട് രേവതിയെ കൂട്ടിപ്പോവാൻ അമ്മ വരികയാണ്. സച്ചിക്കാണെങ്കിൽ രേവതി പോകുന്നത് ഒട്ടും സഹിക്കാനാവാത്തതാണ്. ഇതൊക്കെയാണ് ഈ ആഴ്ച്ച നടക്കാൻ പോകുന്നത്.