Chembaneer Poovu Today 27th August 2024 Written Update : ഏഷ്യാനെറ്റ് പ്രേക്ഷകർ ഇഷ്ടത്തോടെ സ്വീകരിച്ച പരമ്പരയാണ് ചെമ്പനീർപ്പൂവ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പെൻഷൻ്റെ കേസുമായി ബന്ധപ്പെട്ട് രവീന്ദ്രൻ കോടതിയിൽ ഹാജരായതായിരുന്നു. അപ്പോഴാണ് സച്ചി വരുന്നത്. ബസിന് വേണ്ടി മാത്രം ജീവിച്ചിരുന്ന അച്ഛന് പിരിഞ്ഞ ശേഷം പെൻഷൻ കിട്ടുന്നത് ഇയാൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പറയുകയാണ് സച്ചി. അപ്പോഴാണ് രവീന്ദ്രന് മറ്റൊരു ബ്ലാക്ക് മാർക്കുണ്ടെന്നും, അയാൾ ഒരാളെ ബസിടിച്ച് കൊന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ, റോഡിലൂടെ പോയ ആളെ അല്ലല്ലേ ബസ് അടിച്ചതെന്നും, അത് ഇയാൾ ചെയ്ത തെറ്റല്ലെന്നും, അതിനാൽ പെൻഷൻ നൽകാത്തതിനാൽ ഒരു ലക്ഷം കൊടുക്കണമെന്ന് വിശ്വനാഥനോട് പറയുകയാണ് ജഡ്ജി.
സച്ചിക്ക് വലിയ സന്തോഷമാവുകയാണ്. പിന്നീട് കാണുന്നത് ചന്ദ്ര ശ്രുതിയോട് പലതും സംസാരിക്കുന്നതാണ്. അപ്പോഴാണ് മോൾക്ക് ഒരു കല്യാണിയെ അറിയോ എന്ന് ചന്ദ്ര ചോദിക്കുന്നത്. ഇത് കേട്ട് ശ്രുതി ഞെട്ടുകയാണ്. അപ്പോഴാണ് ചന്ദ്രയ്ക്ക് ഫോൺ വരുന്നത്. ചന്ദ്ര പോയപ്പോൾ, ശ്രുതി വിമലയെ വിളിക്കുകയാണ്. എന്തിനാണ് അമ്മ ഇങ്ങോട്ട് വിളിച്ചതെന്നും, ആൻറിയാണ് ഫോൺ എടുത്തതെന്നും, അതിനാൽ അമ്മ എനിക്കൊരു മെസേജ് തന്നാൽ മതിയെന്ന് പറയുകയാണ്.
കുറച്ച് ദിവസമായി തലകറക്കമുണ്ടെന്നും, അതിനാലാണ് മോളെ ഞാൻ വിളിച്ചതെന്ന് പറയുകയാണ് വിമല. ശരി ഞാൻ വീട്ടിലേക്ക് വരാമെന്ന് പറയുകയാണ് ശ്രുതി. പിന്നീട് കാണുന്നത് ശ്രീകാന്തിൻ്റെ റസ്റ്റോറൻ്റിൽ വർഷ വന്നതായിരുന്നു. വർഷ ഭക്ഷണം കഴിച്ച ശേഷം നല്ല ഫുഡ് നൽകിയതിന് ഒരു ഫോൺ നൽകുകയാണ്.
അതിനു ശേഷം ഞാൻ വണ്ടിയെടുത്തിട്ടില്ലെന്നും, എന്നെയൊന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ, എനിക്ക് ഇപ്പോൾ ജോലിണ്ടെന്ന് പറഞ്ഞ് ശ്രീ പിന്മാറാൻ ശ്രമിച്ചെങ്കിലും, വർഷ താൻ എന്നെ എന്തായാലും ഡോപ്പ് ചെയ്യണമെന്ന് പറഞ്ഞ് പുറത്ത് നിൽക്കുകയാണ്.എന്നാൽ ശ്രീകാന്ത് എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ്.