Chembaneer Poovu Today 29th August 2024 : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രവീന്ദ്രൻ കേസ് കഴിഞ്ഞ് വന്നതിൻ്റെ സന്തോഷം അച്ഛമ്മയെ വിളിച്ചറിയിക്കുന്നതായിരുന്നു. അതിനിടയിലാണ് സച്ചി എനിക്ക് പെട്ടെന്ന് കുഞ്ഞുണ്ടാവുമോ എന്ന കാര്യത്തെക്കുറിച്ച് അച്ഛമ്മയോട് ചോദിക്കുന്നത്. ഇത് കേട്ട് രവീന്ദ്രൻ ഫോൺ വാങ്ങുകയാണ്. അപ്പോഴാണ് ചന്ദ്രമതി ശ്രുതിയോട് അവർ അടുത്തെന്ന് സൂചന നൽകുന്നത്. രാത്രിയായപ്പോൾ വെള്ളമെടുക്കാൻ വന്ന ശ്രുതിയോട് സച്ചിയും, രേവതിയും അടുത്തെന്നും, അതിനാൽ എത്രയും പെട്ടെന്ന് നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടാവണമെന്ന് പറയുകയാണ് ചന്ദ്ര.
ശേഷം ഉറങ്ങാൻ കിടന്ന ശേഷം രേവതിയെയും സച്ചിയെയും വേർപെടുത്താൻ വേണ്ടി എന്തെങ്കിലും മാർഗ്ഗം പറഞ്ഞു തരാൻ ഭാമയെ വിളിക്കുകയാണ്. ഭാമയാണെങ്കിൽ ആടിമാസമായതിനാൽ കല്യാണം കഴിഞ്ഞവർ ഒരുമിച്ച് താമസിക്കാൻ പാടില്ലെന്ന് ഒരു തന്ത്രം പറഞ്ഞു കൊടുക്കുകയാണ്. അങ്ങനെ അർദ്ധരാത്രി രേവതിയുടെ അമ്മയെ വിളിക്കുകയാണ്. വിളിച്ചപ്പോൾ പലതും പറയുന്നത് കേട്ട് ദേവുവിന് ദേഷ്യം വരികയാണ്. ശേഷം ആടിമാസം തുടങ്ങിയെന്നും, അവളെ കൂട്ടിപ്പോവണമെന്നും പറയുകയാണ്.
നാളെ രാവിലെ വന്ന് അവളെ കൂട്ടിക്കൊണ്ട് പോവണമെന്ന് പറയുകയാണ്. അങ്ങനെ പിറ്റേ ദിവസം രാവിലെ തന്നെ രേവതിയെക്കൊണ്ട് എല്ലാ ജോലിയും ചെയ്യിച്ച ശേഷം, രണ്ടാഴ്ച്ചത്തേക്കുള്ള ഇഡ്ഡിലി മാവ് അരച്ച് വയ്ക്കാൻ പറയുകയാണ്.ഇവർ എന്താണ് ഇങ്ങനെ പറയാൻ കാരണമെന്ന് രേവതിക്ക് മനസിലാവുന്നില്ല. വീണ്ടും വീട് വൃത്തിയാക്കാനൊക്കെ പറയുകയാണ്. അപ്പോഴാണ് ലക്ഷ്മിയും ദേവുവും വരുന്നത്. വന്നശേഷം രേവതിയെ കൂട്ടിപ്പോവാൻ വന്ന കാര്യം പറയുകയാണ്.
അപ്പോഴാണ് ശ്രീ വന്ന് ദേവുവിനോട് വിശേഷങ്ങൾ ചോദിച്ചപ്പോൾ, ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. ലക്ഷ്മി ചന്ദ്ര ഇന്നലെ ഒരു മണിക്ക് വിളിച്ചു പറഞ്ഞ കാര്യം പറഞ്ഞപ്പോൾ, എല്ലാവരും ഞെട്ടുകയാണ്. അപ്പോഴാണ് ശ്രുതിയും സുധിയും വരുന്നത്. വിശേഷം ചോദിക്കുന്നതിനിടയിൽ ശ്രുതിയോട് മോൾ എപ്പോഴാണ് വീട്ടിലേക്ക് പോവുന്നതെന്ന് ചോദിക്കുകയാണ്.ഇത് കേട്ട് ശ്രുതിയും എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.