രേവതിയുടെ കൂടെ നിന്ന് സച്ചി!! സ്വന്തം അച്ഛനെ പോലെ കുടുംബത്തെ സംരക്ഷിക്കാം ഒരുങ്ങി രേവതിയുടെ സ്വന്തം സച്ചി!! | Chembaneer Poovu Today Episode 01 September 2024 Video Viral

രേവതിയുടെ കൂടെ നിന്ന് സച്ചി!! സ്വന്തം അച്ഛനെ പോലെ കുടുംബത്തെ സംരക്ഷിക്കാം ഒരുങ്ങി രേവതിയുടെ സ്വന്തം സച്ചി!! | Chembaneer Poovu Today Episode 01 September 2024 Video Viral

Chembaneer Poovu Today Episode 01 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവിൽ സങ്കർഷഭരിതമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുധി 1 ലക്ഷം രൂപ എടുത്തതെന്ന് മനസിലായിരുന്നു. രേവതി പലതും ആലോചിച്ച് റൂമിലിരുന്ന് കരയുകയാണ്. അപ്പോഴാണ് സച്ചി വരുന്നത്. എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, എൻ്റെ അനിയനെയും അമ്മയെയും അനിയത്തിയെയും അപമാനിക്കുകയായിരുന്നു അമ്മ. അവരെ അപമാനിച്ചതിന് എനിക്ക് വലിയ വിഷമമുണ്ടെന്നും പറയുകയാണ് രേവതി.

ശരത് അങ്ങനെയൊരു തെറ്റ് ഒരിക്കൽ ചെയ്തതിന് നമ്മുടെ കുടുംബത്തിനെ മോഷ്ടാക്കളുടെ കുടുംബമെന്ന് വിളിച്ചതെന്നും എനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്ന് രേവതി പറഞ്ഞപ്പോൾ, അമ്മ അങ്ങനെ എന്തും പറയുമെന്നും നീ അതൊന്നും കാര്യമാക്കേണ്ടെന്നും, മനുഷ്യരിൽ പലരും പല സ്വഭാവമായിരിക്കുമെന്നും പറയുകയാണ് സച്ചി. ശേഷം രേവതിയുടെ കണ്ണുനീരൊക്കെ തുടച്ച് വെള്ളം കൊടുക്കുകയാണ്.

എൻ്റെ അമ്മയും സഹോദരന്മാരും എന്നെ കാണാൻ ഇവിടെ വരില്ലെന്ന് പറഞ്ഞപ്പോൾ, ഞാൻ ഇവിടെ ഉണ്ടെന്നും, നിൻ്റെ അമ്മയും സഹോദരങ്ങളും എൻ്റെയും സ്വന്തമാണെന്നും പറയുകയാണ് സച്ചി. രേവതിയെ വീണ്ടും സച്ചി സമാധാനിപ്പിക്കുകയാണ്. പിന്നീട് കാണുന്നത് ശ്രീയെയാണ്. വർഷ ശ്രീയുടെ സ്കൂട്ടർ വർക്ക്ഷോപ്പിലായതിന് പലതും പറഞ്ഞ് കളിയാക്കുന്നുണ്ട്. ശേഷം വർഷയെയും കൂട്ടി ബൈക്കിൽ പോവുകയാണ്. അപ്പോഴാണ് ഭാമ മാർക്കറ്റിൽ നിന്നും വരുന്നത്. ശ്രീകാന്ത് ഒരു പെൺകുട്ടിയെ കൂട്ടി ബൈക്കിൽ പോകുന്നത് കണ്ട് ഇത് ചന്ദ്രയ്ക്ക് അറിയുമോ എന്ന് ആലോചിക്കുകയാണ്.

ശേഷം കാണുന്നത് ചന്ദ്രയെയാണ്. രേവതി എഴുന്നേറ്റ് വരാത്തത് കണ്ടപ്പോൾ റൂമിൽ പോകാൻ നോക്കുമ്പോഴാണ്, രേവതി ഇറങ്ങി വരുന്നത്. പിന്നീട് കാണുന്നത് ദേവു പൂവുമായി വരുന്നതാണ്. സൈക്കിൾ ബഞ്ചറായതിനാൽ, സൈക്കിൾ ഉന്തി വരുമ്പോഴാണ് ശ്രീയെ കാണുന്നത്. സൈക്കിൾ തകരാറാണെന്നറിഞ്ഞപ്പോൾ ശ്രീ ഞാൻ ബൈക്കിൾ കൊണ്ടുവിടാമെന്ന് പറയുകയാണ്.അങ്ങനെ ശ്രീയുടെ വണ്ടിയിൽ പൂവുമായി പോവുകയാണ് ദേവു. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Whatsapp Amp
Chembaneer Poovu
Comments (0)
Add Comment