Chembaneer Poovu Today Episode 02 October 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവു പൂവുമായി പോകുമ്പോഴാണ് വഴിയിൽ വെച്ച് ശ്രീകാന്തിനെ കാണുന്നത്. സൈക്കിൾ കേടായതിനാൽ ഞാൻ കൊണ്ടു വിടാം എന്ന് പറയുകയാണ് ശ്രീകാന്ത് ശ്രീകാന്ത് ദേവുവിനെ ബൈക്കിൽ കയറ്റി പോവുകയാണ്. അപ്പോഴാണ് ഭാമ അത് കാണുന്നത്. ഈ വിവരം ഉടൻ തന്നെ ചന്ദ്രയെ അറിയിക്കുകയാണ്.
ശ്രീകാന്തിൻ്റെ ബൈക്കിൽ ആദ്യം ഒരു പെണ്ണ് കയറിയെന്നും, ശേഷം തിരിച്ചു വരുമ്പോൾ മറ്റൊരു പെണ്ണ് ബൈക്കിൻ്റെ പിറകിൽ കയറി വന്നെന്ന് പറഞ്ഞപ്പോൾ, പണക്കാരിയാണോ എന്ന് ചോദിക്കുകയാണ് ചന്ദ്ര. രണ്ടാമത് കയറിയവൾ ദേവു ആണെന്ന് പറഞ്ഞപ്പോൾ ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. ഭാമ പറയുന്നത് പെട്ടെന്ന് ഒരു പെണ്ണിനെ കണ്ട് അവനെ കൊണ്ട് കെട്ടിക്കാനാണ്. നല്ലൊരു പെണ്ണിനെ കൊണ്ടുവരാൻ പറയുകയാണ് ഭാമയോട്.
ആ സമയത്താണ് ശ്രുതി സുധിയോട് പണത്തിൻ്റെ കാര്യം ചോദിക്കുന്നത്. ആൻ്റി മറന്നെന്ന് പറയുന്നത് വിശ്വസിക്കാൻ എനിക്ക് പറ്റുന്നില്ലെന്ന് പറയുകയാണ് ശ്രുതി. പുറത്തു നിന്ന് കേട്ട ചന്ദ്ര ഓടി വന്ന് ഞാൻ മറന്നതാണെന്നും, സച്ചിയും രേവതിയും എപ്പോഴും പ്രശ്നമുണ്ടാക്കുന്നതിനാലാണ് എനിക്ക് അങ്ങനെയൊരു മറവി സംഭവിച്ചതെന്ന് പറയുകയാണ്. അപ്പോഴാണ് സച്ചി വരുന്നത്. സുധി ഹണിമൂണിന് പോകുന്ന കാര്യങ്ങളൊക്കെ പറയുകയാണ്.
അച്ഛൻ്റെ പണം കൊണ്ട് അവൻ ഒറ്റയ്ക്ക് ഹണിമൂണിന് പോകേണ്ടെന്നും, എല്ലാവർക്കുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ പറയുകയാണ് സച്ചി. ഇത് കേട്ട് ശ്രുതി ഞങ്ങൾ രണ്ടു പേരുടെയും സാലറി കിട്ടിക്കഴിഞ്ഞാൽ തരാനുള്ളത് തന്നുകൊള്ളാമെന്ന് പറയുകയാണ് ശ്രുതി. അതിന് സുധിക്ക് ശമ്പളം കിട്ടിയിട്ട് വേണ്ടെ എന്ന് പറയുകയാണ് സച്ചി.ഇത് കേട്ട് സുധി അടക്കം എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.