Chembaneer Poovu Today Episode 03 October 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപൂവ് വളരെ മനോഹരമായാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുധി അച്ഛൻ്റെ പണമെടുത്ത് അന്തമാനിൽ പോകുന്നതിൽ പലതും പറഞ്ഞ് അപമാനിക്കുകയായിരുന്നു സച്ചി.ഇത് കേട്ട ശ്രുതി നമ്മൾ ഹണിമൂണിന് പോകുന്നില്ലെന്നും, നമുക്ക് ക്യാഷ് വന്ന ശേഷം മാത്രം ഞങ്ങൾ ഹണിമൂണിന് പോകാമെന്നും പറയുകയാണ് ശ്രുതി. അതൊന്നും വേണ്ടെന്നും, നിങ്ങൾ പോയിട്ട് വായെന്ന് രവീന്ദ്രൻ പറഞ്ഞപ്പോൾ അത് വേണ്ടെന്ന് പറയുകയാണ് ശ്രുതി.
പണം ഉണ്ടാക്കിയ ശേഷം പോയാൽ മതിയെന്ന് പറയുകയാണ് സച്ചി. പിന്നീട് ചന്ദ്രയും സുധിയും പലതും സംസാരിക്കുകയാണ്. ടിക്കറ്റ് കാൻസൽ ചെയ്ത് വേഗം ആ ഒരു ലക്ഷം രൂപ കൊണ്ടുവരാൻ പറയുകയാണ് ചന്ദ്ര. എന്നിട്ട് വേണം ഫിനാൻസുകാർക്ക് ആ പണം കൊടുത്തു വിടാനെന്ന് പറയുകയാണ് ചന്ദ്ര. സുധിയുടെ പല സംസാരവും കേട്ട് ചന്ദ്രയ്ക്കും ദേഷ്യം വരുന്നുണ്ട്. പിന്നീട് കാണുന്നത് ശ്രീയെയും വർഷയെയുമാണ്. റസ്റ്റോറൻ്റിൽ എത്തിയ വർഷ ശ്രീയോട് പലതും സംസാരിക്കുകയാണ്.
അപ്പോഴാണ് അടുത്തുള്ള രണ്ടു പേർ സ്നേഹത്തോടെ പെരുമാറുന്നതു കണ്ട് നോക്കുകയാണ് വർഷ. അവർ ലിവിംങ്ങ് ടുഗതറായി ജീവിക്കുന്നവരാണെന്ന് പറയുകയാണ്. നിനക്ക് ലിവിങ്ങ് ടുഗതറിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ശ്രീ ചോദിച്ചപ്പോൾ, എനിക്ക് വലിയ താൽപര്യമില്ലെന്ന് പറയുകയാണ് വർഷ. ലിവിംങ്ങ് ടുഗതറിനെ ഞാൻ സപ്പോർട്ട് ചെയ്യുമെന്നും വർഷ പറഞ്ഞു. ആ സമയത്ത് വീട്ടിൽ സുധി വലിയ സന്തോഷത്തിൽ വരികയാണ്.ശ്രുതിയെ കൂട്ടി വന്ന് എല്ലാവരെയും വിളിച്ച് അച്ഛന് കൊടുക്കാനുള്ള പണവുമായാണ് ഞാൻ വന്നതെന്ന് പറയുകയാണ്.
ഇത് കേട്ട് സച്ചി 50 ലക്ഷമാണെന്ന് കരുതി സുധിയോട് നിന്നെ ഞാൻ ഏട്ടനാണെന്ന് അംഗീകരിക്കുമെന്ന് പറയുകയാണ്. അപ്പോൾ സുധി ഞാൻ 50 ലക്ഷത്തിൻ്റെ കാര്യമല്ല പറഞ്ഞതെന്നും, 1 ലക്ഷത്തിൻ്റെ കാര്യമാണെന്ന് പറയുകയാണ് സുധി. എന്തായാലും സുധി 1 ലക്ഷം അച്ഛന് കൊടുക്കുമെന്നും, അതോടെ പ്രശ്നം തീരുമെന്നും ശ്രുതി പറഞ്ഞപ്പോൾ, പ്രശ്നം തീരില്ലെന്നും, എൻ്റെ വീട്ടുകാരെ അപമാനിച്ചതിന് ആര് സമാധാനം പറയുമെന്ന് പറയുകയാണ് രേവതി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ പോകുന്നത്.