Chembaneer Poovu Today Episode 05 Aug 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകർ കുറച്ച് കാലം കൊണ്ട് ഇഷ്ടത്തോടെ സ്വീകരിച്ച പരമ്പരയാണ് ചെമ്പനീർപൂവ്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഗജാനന്ദൻ കാറിൽ ക ഞ്ചാ, വ് വച്ച രഹസ്യം സച്ചി അറിയുകയാണ്. എന്നാൽ ഈ കാര്യം രേവതിയ്ക്കറിയാമെന്ന് മനസിലാക്കിയ സച്ചി വീട്ടിൽ എത്തിയപ്പോൾ രേവതിയെ വഴക്കു പറയുകയുകയാണ്. അപ്പോഴാണ് രേവതിയുടെ അമ്മയും ദേവുവും വരുന്നത്. സച്ചിയുടെ പെരുമാറ്റം കണ്ട് ലക്ഷ്മി അമ്മയ്ക്ക് വിഷമമാവുകയാണ്.അപ്പോൾ സച്ചി വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോൾ രേവതി പൊട്ടിത്തെറിക്കുകയാണ്. ഇനിയൊരിക്കലും എൻ്റെ കുടുംത്തെക്കുറിച്ച് ഒന്നും പറയരുതെന്ന് പറയുകയാണ്. രേവതി പലതും പറഞ്ഞത് കേട്ടപ്പോൾ സച്ചി രേവതിയെ അടിയ്ക്കാൻ ഓങ്ങുമ്പോൾ ലക്ഷ്മി അമ്മ സച്ചിയെ വിളിക്കുകയാണ്. സച്ചി പലതും പറഞ്ഞ് അവിടെ നിന്ന് പോവുകയാണ്. അപ്പോൾ ചന്ദ്ര വന്ന് ആടിമാസത്തിൽ അവിടെ വരാനൊന്നും രേവതി പോകുന്നില്ലെന്നും, ഇവിടെ തന്നെ കാണുമെന്നും പറയുകയാണ്.
പിന്നീട് ലക്ഷ്മി അമ്മയും ദേവുവും അവിടെ നിന്ന് പോവുകയാണ്. രേവതി കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ ലക്ഷ്മി അമ്മ രേവതിയോട് അന്ന് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത് മോശമായിപ്പോയെന്ന്. അതൊന്നും സാരമില്ലെന്ന് പറയുകയാണ് രേവതി. മോൾക്ക് അവിടെ നിൽക്കാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ വരാൻ പറയുകയാണ്.അങ്ങനെയൊന്നുമില്ലെന്നു പറഞ്ഞ് രേവതി വീട്ടിൽ നിന്ന് മടങ്ങുകയാണ്. പിന്നീട് കാണുന്നത് സച്ചി ഫൈനാൻസ് ഓഫീസിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ ഒരു വിധത്തിലും ഓഫീസർ സച്ചി പറയുന്നത് കേൾക്കുന്നില്ല. കുറച്ച് പണം നൽകിയപ്പോൾ, അത് പറ്റില്ലെന്നാണ് ഓഫീസർ പറയുന്നത്.
എന്തു ചെയ്യുമെന്നറിയാതെ മടക്കുകയാണ് സച്ചി. സച്ചി നേരെ മഹേഷിൻ്റെ അടുത്ത് പോവുകയാണ്. അവനോട് എല്ലാം പറഞ്ഞപ്പോൾ, മഹേഷ് രേവതിയെ കുറിച്ച് നല്ലത് മാത്രമാണ് പറഞ്ഞത്. അപ്പോഴാണ് സുധി വീട്ടിലേക്ക് വരുന്നത്. എനിക്ക് ജോലി കിട്ടിയെന്ന് സുധി പറയുന്നത് കേട്ട് ചന്ദ്രമതിക്കും, ശ്രുതിക്കും സന്തോഷമാവുകയാണ്. എന്നാൽ സുധിയുടെ സംസാരമൊക്കെ കേട്ട് ശ്രുതിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. സുധിയുടെ സ്വഭാവമൊക്കെ ശ്രുതിക്ക് മനസിലാവുന്നുണ്ട്. അപ്പോഴാണ് രേവതി വരുന്നത്. രേവതി വന്ന ഉടനെ ചന്ദ്രമതി സുധിക്കൊരു ജ്യൂസ് എടുത്ത് വരാൻ പറയുകയാണ്. എന്നാൽ രേവതി എനിക്ക് പറ്റില്ലെന്നും, ശ്രുതിയോട് പറയാൻ പറഞ്ഞ് രേവതി അകത്ത് പോവുകയാണ്.
ദേഷ്യം പിടിക്കുകയാണ് ചന്ദ്രമതിയ്ക്ക്. പിന്നീട് കാണുന്നത് സച്ചി മഹേഷിൻ്റെ കൂടെ ബാറിൽ പോവുകയാണ്. കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗജാനന്ദൻ്റെ ഗുണ്ടകൾ വരുന്നത്. അവിടെ നിന്നും സച്ചിയെ പലതും പറയുകയാണ്.മഹേഷ് സച്ചിയോട് വഴക്കിന് നിൽക്കേണ്ടെന്ന് പറഞ്ഞ് കൂട്ടിപ്പോവുകയാണ്. പിന്നീട് കാണുന്നത് സുധിയും ശ്രുതിയും വന്നപ്പോൾ ചന്ദ്രമതി ശ്രുതിക്ക് പാലുമായി വരികയാണ്. രേവതിയെ അപമാനിച്ച് ചന്ദ്ര പലതും പറയുന്നുണ്ട്. അപ്പോഴാണ് സച്ചി വരുന്നത്. സച്ചി കുടിച്ചാടി വരുന്നത് കണ്ട് ചന്ദ്രമതി അപമാനിക്കുകയാണ് രേവതിയെ. ഇതൊക്കെയാണ് ഈ ആഴ്ചയിലെ ചെമ്പനീർപ്പൂവിൽ കാണാൻ പോകുന്നത്.