Chembaneer Poovu Today Episode 06 Aug 2024 Video Viral : ഏഷ്യാനെറ്റിൽ ആറു മാസമായി പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് ചെമ്പനീർപ്പൂവ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രേവതിയുടെ വീട്ടിൽ പോയി മടങ്ങി വന്ന ലക്ഷ്മി അമ്മയും ദേവിയും വിഷമിച്ചിരിക്കുകയാണ്. പിന്നീട് കാണുന്നത് സുധി ജോലിക്കായി കാർ ഷോറൂമിൽ പോകുന്നതാണ്. അവിടെ എത്തിയപ്പോൾ മാനേജരെ കാണാൻ പറയുകയും, മാനേജരുടെ അടുത്തെത്തിയ സുധി വിദ്യാഭ്യാസ യോഗ്യതകളൊക്കെ പൊങ്ങച്ചത്തിൽ പറയുകയാണ്. എനിക്ക് 3 ഡിഗ്രി ഉണ്ടായിട്ടുണ്ടെങ്കിലും, ഞാൻ ജോലിക്കായി നടക്കുന്നെന്നും, ഡിഗ്രിയില്ലാത്ത നിങ്ങൾ മാനേജരായി ഇരിക്കുന്നെന്നും പറയുകയാണ്.
ഇത് കേട്ട മാനേജർ, മാനേജർ കസേര ഒഴിഞ്ഞു കൊടുത്ത് സുധിയോട് അവിടെ ഇരിക്കാൻ പറയുന്നു. സുധി കരുതി എന്നെ ശരിയ്ക്കും ഇരുത്തിയതാണെന്ന്. അയാൾ അപമാനിച്ചതാണെന്ന് സുധിയ്ക്ക് മനസിലായില്ല. കളിയാക്കിയാലും മനസിലാവില്ലെയെന്ന് പറഞ്ഞ് തനിക്ക് ഇവിടെ ജോലിയില്ലെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ സുധി എനിക്കൊരു ജോലി വേണമെന്ന് പറയുകയാണ്. അങ്ങനെ സെയിൽസ് എക്സിക്യൂട്ടിവിൻ്റെ ജോലി നൽകുകയാണ്. പിന്നീട് കാണുന്നത് സച്ചിനെയാണ്.
കാർ റിപ്പയർ ചെയ്യുന്നിടത്ത് പോയി പണം കൊടുക്കുകയാണ്. വേഗത്തിൽ തന്നെ ഇത് നന്നാക്കിയെടുക്കാൻ പറയുകയാണ്. ഫിനാൻഷ്യർക്ക് കൊടുക്കാൻ വച്ച പണമാണെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് രേവതിയുടെ വീടാണ്. അനിയനും ദേവുവും അമ്മയും രേവതിയെ കുറിച്ച് പലതും സംസാരിക്കുമ്പോഴാണ് രേവതി കയറി വരുന്നത്. സച്ചിക്ക് നിന്നോട് ദേഷ്യമൊക്കെ മാറിയോ എന്ന് ചോദിക്കുകയാണ് ലക്ഷ്മി അമ്മ. അത് മാറില്ലെന്ന് പറയുകയാണ് രേവതി. നീ സത്യം പറയാത്തതിനല്ലേ മോളെ അവൻ ദേഷ്യപ്പെട്ടതെന്ന് പറയുകയാണ് ലക്ഷ്മിഅമ്മ.
ഞാൻ സത്യം പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഗജാനന്ദനെ കൊല്ലുമായിരുന്നുവെന്ന് പറയുകയാണ് രേവതി. സച്ചി നല്ലവനാണെന്ന് പറയുകയാണ് അമ്മ. ചിലപ്പോൾ തോന്നും നല്ലവനാണെങ്കിൽ, ചിലപ്പോൾ തോന്നും മോശമാണെന്ന്.എങ്ങനെയാണ് അദ്ദേഹമെന്ന് മനസിലാവുന്നില്ലെന്ന് പറയുകയാണ് രേവതി. എല്ലാം ശരിയായി സച്ചി നല്ല സ്നേഹത്തോടെ പെരുമാറുന്ന ഒരു ദിവസം വരുമെന്ന് പറയുകയാണ് ലക്ഷ്മി അമ്മ. ഇതൊക്കെയാണ് ഇന്നത്തെ ചെമ്പനീർ പൂവിൽ നടക്കാൻ പോകുന്നത്,