Chembaneer Poovu Today Episode 08 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുധിയും ശ്രുതിയും ജോലി കഴിഞ്ഞ് വരികയായിരുന്നു. ശ്രുതിക്ക് കാലു വേദനിക്കുന്നെന്ന് പറഞ്ഞപ്പോൾ, ശ്രുതിയെ എടുത്ത് വരികയാണ് സുധി.ഇത് കണ്ട് അമ്മയ്ക്ക് വലിയ സന്തോഷമാവുകയാണ്. ഉടൻ തന്നെ ചന്ദ്ര ശ്രുതിക്ക് പാലെടുക്കാൻ പോവുകയാണ്. പാലെടുത്ത് വന്ന് ശ്രുതിക്ക് കൊടുക്കുമ്പോഴാണ് സച്ചി കുടിച്ച് കയറിവരുന്നത്. ബോധമില്ലാതെ മുഴുകുടിയനായി പലതും പറയുകയാണ്.
രേവതി കൂട്ടിപ്പോവാൻ നോക്കുമ്പോൾ, കളവ് പറഞ്ഞ നീ എന്നെ തൊടരുതെന്ന് പറഞ്ഞ് രേവതിയെ തള്ളിയിടുമ്പോഴാണ് അച്ഛൻ കയറി വരുന്നത്. സുധി കാരണമാണ് എല്ലാമെന്നും പറയുകയാണ് സച്ചി. അവൻ പഠിച്ച് മുടിച്ചതല്ലാതെ, ഈ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറയുകയാണ് സച്ചി. ഇതൊക്കെ കേട്ട് ശ്രുതിക്ക് ഒന്നും മനസിലാവുന്നില്ല. സച്ചി സത്യങ്ങളൊക്കെ വിളിച്ചു പറയുമെന്ന് കരുതി ഭയപ്പെടുകയാണ് ചന്ദ്രയും, സുധിയും. അങ്ങനെ സത്യങ്ങൾ പറയുന്നത് ശ്രുതി
കേൾക്കുമെന്ന് കരുതി ചന്ദ്ര സുധിയോട് ശ്രുതിയെക്കൂട്ടി മുകളിലേക്ക് പോകാൻ പറയുന്നത്. പുതിയ പെൺകുട്ടി വന്ന് ദിവസങ്ങൾ കഴിഞ്ഞതേ ഉള്ളൂവെന്നും, അപ്പോഴാണ് ഇവൻ ഇങ്ങനെയൊക്കെ കളിക്കുന്നതെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയാണ് ചന്ദ്ര. നീ മിണ്ടാതെ അകത്തു പോവാൻ പറയുകയാണ് രവീന്ദ്രൻ. ഇവൾ കാരണമാണ് എല്ലാമെന്നും, ഇവന് പറ്റിയവളെ തന്നെയാണ് ഇവന് കിട്ടിയതെന്നും പറയുകയാണ് ചന്ദ്ര.
മകനെ ആശ്വസിപ്പിക്കുകയാണ് അച്ഛൻ. വളരെ വിഷമത്തിൽ എൻ്റെ കയ്യിൽ കാശൊന്നുമില്ലെന്ന് പറയുകയാണ് സച്ചി. ശേഷം റൂമിലേക്ക് പോവുകയാണ്. രവീന്ദ്രൻ രേവതിയെയും ആശ്വസിപ്പിക്കുകയാണ്. കുറച്ച് ദിവസങ്ങളായി നല്ല സ്നേഹത്തിലായിരുന്നു നമ്മളെന്നും, അതിനിടയിലാണ് ഇങ്ങനെ വന്നതെന്ന് പറയുകയാണ് രേവതി. ഒക്കെ മാറുമെന്ന് ആശ്വസിപ്പിക്കുകയാണ് രവീന്ദ്രൻ. രേവതി മുറിയിലേക്ക് പോയപ്പോൾ നിലത്ത് കിടക്കുകയാണ് സച്ചി. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.