Chembaneer Poovu Today Episode 09 September 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവിൽ രസകരമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ രേവതി ആടിമാസമായതിനാൽ വീട്ടിൽ പോയതിനാൽ ഭക്ഷണം കഴിക്കാൻ വേണ്ടി രേവതിയുടെ വീട്ടിൽ വന്നതായിരുന്നു. ആടിമാസത്തിൽ സച്ചിവീട്ടിൽ വന്നതിനാൽ രേവതിയുടെ അമ്മ ലക്ഷ്മിക്ക് എങ്ങനെയെങ്കിലും സച്ചി അവിടെ നിന്ന് പോയാൽ മതിയെന്നാണ്. എന്നാൽ ഭക്ഷണം കഴിഞ്ഞിട്ടും ഉറക്ക ശീലമുള്ള സച്ചി രേവതിയുടെ വീട്ടിൽ ഉറങ്ങുകയാണ്.
സുധിയാണെങ്കിൽ ജോലി പോയ കാര്യം ചന്ദ്രയോട് പറയുകയാണ്. ജോലി പോയത് ശ്രുതിയെ അറിയിക്കേണ്ടെന്ന് പറയുകയാണ് ചന്ദ്ര. അപ്പോഴാണ് ശ്രുതിയും, രവീന്ദ്രനും വരുന്നത്. രവീന്ദ്രൻ പെൻഷൻ ഈ മാസം മുതൽ കിട്ടി തുടങ്ങുമെന്ന് പറഞ്ഞപ്പോൾ, ചന്ദ്രയ്ക്ക് സന്തോഷമാവുകയാണ്. രവീന്ദ്രൻ സച്ചിയെ വിളിച്ചപ്പോൾ, സച്ചി രേവതിയുടെ വീട്ടിലാണെന്ന് പറയുന്നത് കേട്ട് ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. ആ സമയത്ത് ഗജാനന്ദൻ്റെ ഗുണ്ടകൾ രാത്രിയിൽ രേവതിയുടെ വീട്ടിൽ വരികയാണ്. രേവതിയാണെന്ന് കരുതി സച്ചിയെ ദ്രോഹിക്കാൻ ശ്രമിച്ചപ്പോൾ, സച്ചി ഗുണ്ടകളെ അടിച്ചിടുകയാണ്.
ആ സമയത്ത് എല്ലാവരും ഉണരുകയാണ്. പിറ്റേ ദിവസം രാവിലെ സച്ചി പോകുമ്പോൾ രേവതിയെയും കൂട്ടി പോവുകയാണെന്ന് പറയുകയാണ്. അതെന്തിനാണെന്ന് ചോദിച്ചപ്പോൾ, ഗജാനന്ദൻ്റെ ആൾക്കാർ ഇനിയും വരുമെന്ന് പറയുകയാണ്.ലക്ഷ്മിക്ക് ആകെ ടെൻഷനാവുകയാണ്. ആ സമയത്താണ് മധുസൂദനൻ രവീന്ദ്രനെ കാണാൻ വരികയാണ്. രവീന്ദ്രനോട് വന്നകാര്യം പറയുകയാണ്. നിൻ്റെ മകൻ എൻ്റെ മകളുമായി തുടങ്ങി വച്ച ബന്ധം വേണ്ടെന്ന് വയ്ക്കാൻ പറയുകയാണ്. ഇതറിഞ്ഞപ്പോൾ രവീന്ദ്രൻ ശ്രീയെ കുറേ ഉപദേശിക്കുകയാണ്.
അപ്പോഴാണ് സച്ചി രേവതിയെ കൂട്ടി വരുന്നത്. ഇത് കണ്ട് ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. ആടിമാസമായതിനാൽ രേവതി ഇവിടെ നിൽക്കരുതെന്ന് നിന്നോട് പറഞ്ഞതല്ലേയെന്ന് ചന്ദ്ര പറഞ്ഞപ്പോൾ, പൗഡറേടത്തി നിൽക്കുന്നത് പോലെ രേവതിയും ഇവിടെ നിൽക്കുമെന്ന് പറയുകയാണ് സച്ചി. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.