Chembaneer Poovu Today Episode 10 Aug 2024 Video Viral : ഏഷ്യാനെറ്റിൽ ആറ് മാസമായി പ്രേക്ഷകർ കാത്തിരുന്ന് കണ്ട പരമ്പരയാണ് ചെമ്പനീർ പൂവ്.കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ സുധിയും ശ്രുതിയും കൂടി കാറിൽ കറങ്ങുകയാണ്. അപ്പോഴാണ് വഴിയിലിറങ്ങി പലതും സംസാരിക്കുന്നത്. നിനക്ക് ഇപ്പോൾ എടുക്കുന്ന ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും മറ്റൊരു ജോലി കിട്ടുന്നതു വരെ പിടിച്ചു നിൽക്കണമെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ സുധിക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും ,ശ്രുതിയുടെ മുന്നിൽ സമ്മതിക്കുകയാണ്. പിന്നീട് ശ്രുതിയെ ഇറക്കിയ ശേഷം സുധി ഷോറൂമിൽ എത്തുകയാണ്.
നീ എവിടെ പോയതാണെന്നും, ടെസ്റ്റ് ഡ്രൈവ് ചെയ്തോ എന്ന് ഓണർ ചോദിച്ചപ്പോൾ, എല്ലാം ചെയ്തെന്ന് പറയുകയാണ് സുധി. നിനക്ക് താൽപര്യമില്ലെങ്കിൽ പോയ്ക്കോളൂവെന്ന് പറയുകയാണ് ഓണർ. അങ്ങനെയൊന്നുമില്ലെന്നും, ഞാൻ നന്നായി ജോലി ചെയ്തു കൊള്ളാമെന്ന് പറയുകയാണ് സുധി. പിന്നീട് കാണുന്നത് സച്ചിയെയാണ്. പലതും മനസിൽ ആലോചിക്കുകയാണ്. ആ വിവരം ഞാൻ അറിഞ്ഞാൽ പ്രശ്നമുണ്ടാക്കുമെന്ന് കരുതിയാവാം അവൾ ഈ കാര്യം പറയാതിരുന്നത് എന്നൊക്കെ ആലോചിക്കുമ്പോഴാണ് സുഹൃത്ത് വന്ന് നീ ഇന്നലെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയോ എന്ന് ചോദിക്കുകയാണ്.
ആ ഉണ്ടാക്കിയെന്നും, അവൾ ചെയ്തത് തെറ്റാണെന്നും പറയുകയാണ് സച്ചി. രേവതി പാവമാണെന്ന് പറയുകയാണ് മനോജ്. പിന്നീട് കാണുന്നത് സുധിയും ശ്രുതിയും വീട്ടിൽ വരികയാണ്. ചിരിച്ച് സന്തോഷിച്ച് റൂമിലേക്ക് പോവുകയാണ്. ഇത് കണ്ട് രേവതി അത്ഭുതപ്പെടുകയാണ്. സുധി ജോലിക്ക് പോയിട്ട് ആ ജോലിയും വിട്ടോ.ഈ സമയത്ത് എന്താണ് രണ്ടു പേരും ഇവിടെ എന്നു കരുതി രേവതി പിറകിൽ മുകളിലേക്ക് പോയപ്പോൾ, രണ്ടു പേരും പലതും സംസാരിക്കുകയാണ്. രേവതി അവിടെ നിന്നത് കണ്ടാണ് ചന്ദ്ര വരുന്നത്. രേവതി സുധിയുടെ റൂമിൽ എന്തിനാണ് ശ്രദ്ധിക്കുന്നതെന്ന് കരുതി ചന്ദ്ര രേവതിയെ വഴക്കു പറയുകയാണ്. ഉടൻ തന്നെ ശ്രുതിയെ വിളിച്ച് ചന്ദ്ര പറയുകയാണ്.
നിങ്ങൾ സംസാരിക്കുമ്പോൾ, ഡോർ അടച്ച് സംസാരിക്കണമെന്നും, പലരും ശ്രദ്ധിക്കുന്നുണ്ടെന്നും, ചിലർക്ക് നിങ്ങളെ കാണുമ്പോൾ അസൂയ കാണുമെന്നൊക്കെ പറയുകയാണ്.ഇത് രേവതി കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് ശ്രുതി പഴയ ഫോട്ടോകളൊക്കെ കാണിക്കുകയാണ്. അതിൽ ഡാൻസ് കളിക്കുന്ന ഫോട്ടോ കണ്ട് മോൾക്ക് ഡാൻസ് അറിയോ എന്ന് ചോദിക്കുകയാണ് ചന്ദ്ര. നല്ല രീതിയിലറിയാമെന്നും, ആൻറിക്കറിയോ എന്ന് ചോദിച്ചപ്പോൾ, ഞാനും ചെറുപ്പത്തിൽ പഠിച്ചിരുന്നെന്ന് പറയുകയാണ് ചന്ദ്ര. അങ്ങനെ ചന്ദ്രയും ശ്രുതിയും ഡാൻസ്പ്രാക്ടീസ് ചെയ്യുകയാണ്. അപ്പോഴാണ് രവീന്ദ്രൻ വരുന്നത്. ചന്ദ്ര ഡാൻസ് കളിക്കുന്നത് കണ്ട് ചന്ദ്രയെ തമാശയാക്കുകയാണ് രവീന്ദ്രൻ. പിന്നീട് കാണുന്നത് വർഷയെയാണ്. വർഷ വണ്ടി കേടായതിനാൽ ശ്രീകാന്തിനെ വിളിച്ച് ഒന്ന് സ്റ്റുഡിയോയിൽ പിക്കപ്പ് ചെയ്യുമോ എന്ന് ചോദിക്കുകയാണ്. അങ്ങനെ ശ്രീകാന്ത് വർഷയെ പിക്കപ്പ് ചെയ്യാൻ വരുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്,.