Chembaneer Poovu Today Episode 11 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സച്ചിൻ രേവതിയുടെ വീട്ടിൽ വന്നതിനാൽ, ആടിമാസമായതിനാൽ സച്ചിയെ എങ്ങനെയെങ്കിലും തിരിച്ച് അയക്കാൻ നോക്കുകയാണ്. അതിന് ലക്ഷ്മി രേവതിയോട് പലതും പറഞ്ഞെങ്കിലും, രേവതി സച്ചിയേട്ടൻ ഹാളിൽ കിടന്നുകൊള്ളുമെന്ന് പറയുകയാണ്. സച്ചി ഇന്ന് തന്നെ പോകണമെന്നും, അല്ലെങ്കിൽ ഞങ്ങൾക്ക് ചന്ദ്രയുടെ വായിൽനിന്നും കേൾക്കേണ്ടിവരുമെന്നു പറയുകയാണ്.അമ്മ ഇങ്ങനെ ഭയക്കാതെയെന്നു പറഞ്ഞ് രേവതി സച്ചിക്ക് പായ വിരിക്കാൻ പോവുകയാണ്.
അവിടെ എത്തിയപ്പോൾ, നിന്നോട് വഴക്കടിക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞപ്പോൾ, രേവതി അപ്പോൾ എന്നെ കാണാൻ വേണ്ടി വന്നതല്ലല്ലേ എന്ന് പറയുകയാണ്.അങ്ങനെ പലതും സംസാരിച്ച് കുറച്ച് സമയം സച്ചിയുടെ അടുത്ത് ഇരിക്കുകയാണ് രേവതി. ആ സമയത്ത് ഗജാനന്ദൻ സച്ചി അവിടെയില്ലെന്ന് കരുതി രേവതിയെ തട്ടിക്കൊണ്ടുപോവാൻ കൂട്ടാളികളുമായി രേവതിയുടെ വീടിനടുത്തെത്തുന്നത്.
അപ്പോഴാണ് ചന്ദ്ര സച്ചി രേവതിയുടെ വീട്ടിൽ താമസിക്കുന്നതോർത്ത് ഭ്രാന്ത് പിടിച്ച പോലെ ഉറങ്ങാതെ കിടക്കുകയാണ്. ലക്ഷ്മിയെ വിളിച്ച് രണ്ട് പറയാമെന്ന് കരുതി ചന്ദ്ര ലക്ഷ്മിയെ വിളിക്കുകയാണ്. സച്ചിയെ പെട്ടെന്ന് ഇവിടെ തിരിച്ചയക്കണമെന്ന് പറയുകയാണ്. ആ സമയത്ത് രേവതി ഫോൺ വാങ്ങി അമ്മയുടെ മോൻ ഹാളിലാണ് കിടന്നതെന്ന് പറയുകയാണ്.
പിന്നീട് ലക്ഷ്മിയും, രേവതിയും, ദേവുവും കൂടി കിടന്നുറങ്ങുകയാണ്. അപ്പോഴാണ് ഗജാനന്ദൻ വീട്ടിലെത്തുന്നത്. രേവതിയുടെ വീട് തുറന്ന് അകത്ത് കയറിയ ഗജാനന്ദൻ ഹാളിൽ തലയിൽ ബ്ലാങ്കറ്റ് മൂടി കിടന്നത് രേവതിയാണെന്ന് കരുതി തട്ടിക്കൊണ്ടുപോവാൻ ഒരുങ്ങുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.