Chembaneer Poovu Today Episode 12 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർ പൂവിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ രേവതിയുടെ വീട്ടിലായിരുന്നു സച്ചിയുണ്ടായിരുന്നത്. എന്നാൽ സച്ചിയുള്ളത് അറിയാതെ രേവതിയുടെ വീട്ടിൽ വന്ന ഗജാനന്ദനും സുഹൃത്തുക്കളും ഹാളിൽ കിടന്നത് രേവതിയാണെന്ന് കരുതി തട്ടികൊണ്ടുപോവാൻ നോക്കുമ്പോഴാണ് ബ്ലാങ്കറ്റിട്ട് മുഖം മൂടി ഉറങ്ങുന്ന സച്ചിയെ കാണുന്നത്. ഇത് കണ്ട ഗജാനന്ദൻ ഞെട്ടുകയാണ്. പിന്നീട് സച്ചിയുമായി അടിയാവുകയാണ്. സച്ചി ഗജാനന്ദനെയും കൂട്ടരെയും തല്ലിചതക്കുകയായിരുന്നു.
അപ്പോഴാണ് രേവതിയുടെ ഉറക്കം ഉണരുന്നതും, ശബ്ദം കേട്ട് അമ്മയെയും, ദേവുവിനെയും വിളിച്ച് പുറത്ത് വന്ന് നോക്കുമ്പോൾ ഗജാനന്ദനുമായുള്ള അടിയാണ് കാണുന്നത്. എല്ലാവരും മതിയാക്കാൻ പറഞ്ഞിട്ടും സച്ചി പിറകെ ചെന്ന് തല്ലുകയായിരുന്നു. സച്ചിയുമായുള്ള വഴക്ക് കണ്ട് അയൽവാസികളൊക്കെ വന്നിരുന്നു. എല്ലാവരും പോയശേഷം ലക്ഷ്മി സച്ചി ഇവിടെ ഇല്ലാതിരുന്നെങ്കിൽ എന്താവുമായിരുന്നെന്ന് പറഞ്ഞപ്പോൾ, രേവതി അമ്മേ ഞാൻ മീൻ കറി കൊടുത്ത് സച്ചിയേട്ടനെ പറഞ്ഞു വിടട്ടേയെന്ന് പറയുകയാണ്.
പിന്നീട് കാണുന്നത് രവീന്ദ്രനും സുഹൃത്തും കൂടി ജോഗിങ്ങിന് പോയപ്പോൾ, അവിടെ വർഷയുടെ അച്ഛനും അമ്മയും വരികയാണ്. ശ്രീകാന്ത് എൻ്റെ മകളുടെ പിറകെയാണെന്നും, അവനോട് എൻ്റെ മകളുടെ പിറകെ നടക്കരുതെന്ന് പറയുകയാണ്. എൻ്റെ മകൻ അങ്ങനെയല്ലെന്ന് പറയുകയാണ് രവീന്ദ്രൻ.
വർഷയുടെ അമ്മ വന്ന് രവീന്ദ്രനോട് വളരെ മോശമായി സംസാരിക്കുകയാണ്. ഇത് കേട്ടപ്പോൾ രവീന്ദ്രൻ ഒന്നും പറഞ്ഞില്ലെങ്കിലും, സുഹൃത്തായ അശോകൻ രവീന്ദ്രൻ പണത്തിന് വേണ്ടി ഒന്നും ചെയ്യില്ലെന്ന് പറയുകയാണ്. നിങ്ങൾ നിങ്ങളുടെ മകളെ പറഞ്ഞ് മനസിലാക്കാൻ പറയുകയാണ്. ഇതൊക്കെയാണ് ചെമ്പനീർ പൂവിൽ ഇന്ന് നടക്കാൻ പോവുന്നത്.